അപകീർത്തി കേസ്: എഴുത്തുകാരി എം.എ ഷഹനാസിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്


ഷീബ വിജയൻ
കോഴിക്കോട്: എഴുത്തുകാരൻ വി.ആർ സുധീഷ് നൽകിയ അപകീർത്തി കേസിൽ എം.എ ഷഹനാസിനെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. സമൻസ് ലഭിച്ചിട്ടും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ നടപടി. ഷഹനാസിനെ അറസ്റ്റ് ചെയ്യാത്ത ബേപ്പൂർ സി.ഐയ്ക്ക് കോടതി മെമ്മോ അയക്കുകയും ചെയ്തു. 2023-ലെ സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് നിലവിൽ കർശന നടപടികളിലേക്ക് കോടതി നീങ്ങുന്നത്.

article-image

ewewewewr

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed