മങ്കട സദാചാര കൊലപാതകം: അഞ്ച് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ
ഷീബ വിജയൻ
മലപ്പുറം: മങ്കടയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി നസീർ ഹുസൈൻ കൊല്ലപ്പെട്ട കേസിൽ അഞ്ച് പ്രതികൾക്കും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ഷറഫുദ്ദീൻ, അബ്ദുൽ ഗഫൂർ, അബ്ദു നാസർ, സക്കീർ ഹുസൈൻ, മുഹമ്മദ് സുഹൈൽ എന്നിവരെയാണ് ഒന്നാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. ഈ ക്രൂരകൃത്യം ആൾക്കൂട്ടക്കൊലയ്ക്കും ഭീകരവാദത്തിനും തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു.
2016 ജൂൺ 28-നായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തായ യുവതിയുടെ വീട്ടിൽ പോയ നസീർ ഹുസൈനെ പ്രതികൾ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികൾ മൊബൈലിൽ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ വീണ്ടെടുത്തത് കേസിൽ നിർണ്ണായക തെളിവായി. കൊലപാതകം, അതിക്രമിച്ചു കയറൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതിനെത്തുടർന്നാണ് വിധി. കേസിൽ മൂന്ന് പേരെ കോടതി വെറുതെ വിട്ടു.
EFSEFSWEWEQQWE


