സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; 10% ഡി.എ കുടിശ്ശിക അനുവദിച്ച് ഉത്തരവായി
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും 10 ശതമാനം ക്ഷാമബത്ത (ഡി.എ) കുടിശ്ശിക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. മാർച്ചിലെ ശമ്പളത്തോടൊപ്പം ഈ തുക ലഭിക്കും. ഇക്കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ച 13 ശതമാനം ഡി.എ കുടിശ്ശികയിൽ അവസാന ഗഡുവായ 10 ശതമാനമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച 3 ശതമാനം അനുവദിച്ചിരുന്നു.
പുതിയ ഉത്തരവോടെ സർക്കാർ ജീവനക്കാരുടെ ഡി.എ നിരക്ക് 35 ശതമാനമായി ഉയരും. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കുടിശ്ശിക ഗഡുക്കളായി നൽകുമെന്ന ബജറ്റ് വാഗ്ദാനം ഇതോടെ സർക്കാർ പാലിച്ചു. ശമ്പള പരിഷ്കരണ കമ്മീഷനെ സംബന്ധിച്ച ഉത്തരവുകൾ കൂടി ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
EQW2EQWEQWQEWA


