സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു


ഷീബ വിജയൻ

പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് (എസ്.പി.വി) ചെന്നൈയിലെ വസതിയിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 1955-ൽ തമിഴ്‌നാട്ടിൽ ജനിച്ച അദ്ദേഹം മാൻഡലിൻ, ഗിറ്റാർ വായനയിൽ അതിവിദഗ്ധനായിരുന്നു. രവീന്ദ്രൻ, എ.ടി. ഉമ്മർ തുടങ്ങിയ പ്രമുഖരുടെ സഹായിയായാണ് അദ്ദേഹം സംഗീത ലോകത്ത് സജീവമായത്.

മലയാള സിനിമയിൽ പശ്ചാത്തല സംഗീതത്തിലും പാട്ടുകളിലും വിപ്ലവം സൃഷ്ടിച്ച അദ്ദേഹം കിലുക്കം, ജോണി വാക്കർ, സ്ഫടികം, വത്സല്യം, മാന്നാർ മത്തായി സ്പീക്കിംഗ് തുടങ്ങി എണ്ണമറ്റ ഹിറ്റ് ചിത്രങ്ങൾക്ക് ഈണം പകർന്നു. പശ്ചാത്തല സംഗീതത്തിൽ അദ്ദേഹത്തിന്റെ ശൈലി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും അദ്ദേഹം നിരവധി ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്.

article-image

ddvdfsads

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed