മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ ശമ്പളം പിടിക്കും; വിപ്ലവകരമായ തീരുമാനവുമായി തെലങ്കാന സർക്കാർ
ഷീബ വിജയൻ
ഹൈദരാബാദ്: പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടിയുമായി തെലങ്കാന സർക്കാർ. ഇത്തരക്കാരുടെ ശമ്പളത്തിൽ നിന്ന് 15 ശതമാനം തുക നിർബന്ധിതമായി പിടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു. ഈ തുക മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറാനാണ് തീരുമാനം.
വാർധക്യത്തിൽ മാതാപിതാക്കൾ ഉപേക്ഷിക്കപ്പെടുന്ന സാഹചര്യം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സർക്കാർ ജീവനക്കാരുടെ മാതാപിതാക്കൾക്ക് സാമ്പത്തികവും സാമൂഹികവുമായ സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുൻസിപ്പൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് പ്രാതിനിധ്യം ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് സർക്കാരിന്റെ ഈ നിർണ്ണായക നീക്കം.
asddsadas

