ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് 2026: ഇന്ത്യ 80-ാം സ്ഥാനത്ത്; 55 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര


ഷീബ വിജയൻ

ന്യൂഡൽഹി: ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോർട്ടുകളുടെ പട്ടികയായ ഹെൻലി പാസ്‌പോർട്ട് ഇൻഡക്സിൽ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി. 2026-ലെ കണക്കുകൾ പ്രകാരം ഇന്ത്യ 80-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 85-ാം സ്ഥാനത്തായിരുന്ന ഇന്ത്യ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്. നിലവിൽ ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്ക് ലോകത്തെ 55 രാജ്യങ്ങളിൽ വിസയില്ലാതെ പ്രവേശിക്കാൻ സാധിക്കും.

തുർച്ചയായി മൂന്നാം തവണയും സിംഗപ്പൂർ ആണ് പട്ടികയിൽ ഒന്നാമത്. സിംഗപ്പൂർ പൗരന്മാർക്ക് 192 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം ലഭ്യമാണ്. ജപ്പാനും ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനം പങ്കിടുന്നു. ഭൂട്ടാൻ, നേപ്പാൾ, മലേഷ്യ, തായ്‌ലൻഡ്, ഖത്തർ, മാലിദ്വീപ് തുടങ്ങി 55 രാജ്യങ്ങളാണ് ഇന്ത്യക്കാർക്ക് നിലവിൽ വിസയില്ലാതെ സന്ദർശിക്കാവുന്നത്. പട്ടികയിൽ ഏറ്റവും പിന്നിൽ അഫ്ഗാനിസ്ഥാനാണ്.

article-image

eqwaeewasased

You might also like

  • Lulu Exchange
  • Straight Forward

Most Viewed