കേരളത്തിൽ അഞ്ച് പുതിയ ജില്ലകൾ കൂടി വേണം: വി.ടി. ബൽറാം


ഷീബ വിജയൻ

കേരളത്തിൽ നിലവിലുള്ള ജില്ലകൾ പുനഃക്രമീകരിച്ച് അഞ്ച് പുതിയ ജില്ലകൾ കൂടി രൂപീകരിക്കണമെന്ന് വി.ടി. ബൽറാം ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം ജില്ലകൾ പുനഃക്രമീകരിച്ച് ഒരു ജില്ലയും, എറണാകുളം - തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ചേർത്ത് മറ്റൊന്നും രൂപീകരിക്കാമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി രണ്ട് ജില്ലകൾക്കും കോഴിക്കോട് - കണ്ണൂർ ജില്ലകൾക്കിടയിൽ ഒരു പുതിയ ജില്ലയ്ക്കും സാധ്യതയുണ്ടെന്ന് ബൽറാം ചൂണ്ടിക്കാട്ടി. ഭരണസൗകര്യം വർദ്ധിപ്പിക്കാനാണ് ഇത്തരമൊരു മാറ്റം ആവശ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

article-image

adsdasdasades

You might also like

  • Lulu Exchange
  • Straight Forward

Most Viewed