സമസ്ത നൂറാം വാർഷികം: ഐ.സി.എഫ് സൽമാബാദ് വിളംബരം നടത്തി


പ്രദീപ് പുറവങ്കര/മനാമ

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷികത്തിന്റെ ഭാഗമായി ഐ.സി.എഫ് സംഘടിപ്പിക്കുന്ന സന്ദേശ പ്രചാരണ കാമ്പയിന്റെ സൽമാബാദ് സെൻട്രൽ തല വിളംബരം നടന്നു. ഐ.സി.എഫ് ബഹ്‌റൈൻ നാഷണൽ പ്രസിഡന്റ് കെ.കെ. അബൂബക്കർ ലത്വീഫി വിളംബരം നിർവ്വഹിച്ചു. 'മനുഷ്യർക്കൊപ്പം' എന്ന ശീർഷകത്തിൽ ജനുവരി ഒന്നു മുതൽ ഫെബ്രുവരി 10 വരെയാണ് കാമ്പയിൻ നടക്കുക. ഇതിന്റെ ഭാഗമായി വിവിധ പദ്ധതികൾക്ക് നേതൃത്വം നൽകാൻ 33 അംഗ ടീമിനെ തിരഞ്ഞെടുത്തു. സൽമാബാദ് സുനി സെന്ററിൽ നടന്ന കൺവെൻഷൻ നാഷണൽ സെക്രട്ടറി നൗഫൽ മയ്യേരി ഉദ്ഘാടനം ചെയ്തു. ഷാജഹാൻ കൂരിക്കുഴി ചെയർമാനായും വി.പി.കെ. മുഹമ്മദ് വടകര ജനറൽ കൺവീനറായും തിരഞ്ഞെടുത്തു.

article-image

cdxds

You might also like

  • Straight Forward

Most Viewed