വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഫെബ്രുവരിയിൽ രാജസ്ഥാനിൽ
ഷീബ വിജയൻ
ഹൈദരാബാദ്: തെലുങ്ക് സിനിമാ ലോകം കാത്തിരുന്ന വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഫെബ്രുവരി 26-ന് നടക്കുമെന്ന് റിപ്പോർട്ട്. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഹെറിറ്റേജ് പാലസാണ് വിവാഹവേദിയായി നിശ്ചയിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും ഇത്. ഒക്ടോബർ മൂന്നിനായിരുന്നു ഇവരുടെ വിവാഹനിശ്ചയം. വർഷങ്ങളായി പ്രണയത്തിലാണെന്ന വാർത്തകളോട് താരങ്ങൾ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും അടുത്തിടെ നടന്ന ഒരു സിനിമാ ചടങ്ങിൽ വിജയ് തന്റെ ജീവിതത്തിലെ അനുഗ്രഹമാണെന്ന് രശ്മിക തുറന്നു പറഞ്ഞിരുന്നു.
dsadsadsa
