പഴയ 'ക്രിഞ്ച്' ഐഡി മാറ്റാം; ജിമെയിലിൽ പുതിയ അപ്ഡേറ്റുമായി ഗൂഗിൾ
ഷീബ വിജയൻ
ന്യൂഡൽഹി: കാലഹരണപ്പെട്ടതോ കൗതുകത്തിന് ഇട്ടതോ ആയ പഴയ ജിമെയിൽ ഐഡികൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസവാർത്തയുമായി ഗൂഗിൾ. നിലവിലെ അക്കൗണ്ട് മാറ്റാതെ തന്നെ ഇമെയിൽ അഡ്രസ് തിരുത്താനുള്ള സൗകര്യം പുതുതായി ഒരുങ്ങുന്നു. അഡ്രസ് മാറ്റിയാലും നിങ്ങളുടെ പഴയ ഫയലുകൾ, ഫോട്ടോകൾ, കോൺടാക്റ്റുകൾ, മുൻപ് അയച്ച മെസ്സേജുകൾ എന്നിവ നഷ്ടപ്പെടില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഗൂഗിൾ അക്കൗണ്ട് സെറ്റിങ്‌സിലെ പേഴ്‌സണൽ ഡീറ്റെയിൽസ് വിഭാഗത്തിൽ ഈ മാറ്റം വരുത്താം. എന്നാൽ, വർഷത്തിൽ ഒരു തവണ മാത്രമേ ഇത്തരത്തിൽ അഡ്രസ് തിരുത്താൻ അനുവാദമുണ്ടാകൂ എന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.
aeswdefsdfs
