ഹാർട്ട് ബഹ്റൈൻ കൂട്ടായ്മ കേരളപ്പിറവിയും ശിശുദിനവും ആഘോഷിച്ചു
പ്രദീപ് പുറവങ്കര / മനാമ
ബഹ്റൈനിലെ സാമൂഹിക കൂട്ടായ്മയായ 'ഹാർട്ട് ബഹ്റൈൻ' സംഘടിപ്പിച്ച 'കേരളീയം 2025' എന്ന പരിപാടി ശ്രദ്ധേയമായി. ആൻഡലൂസ് ഗാർഡനിൽ നടന്ന ആഘോഷത്തിൽ ഹരീഷ് പഞ്ചമി മുഖ്യാതിഥിയായി പങ്കെടുത്തു. വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ രുചികരമായ പ്രഭാതഭക്ഷണവും വിതരണം ചെയ്തു.
കേരളത്തിലെ പതിനാല് ജില്ലകളെ പ്രതിനിധീകരിച്ച് ഓരോ ഗ്രൂപ്പുകൾ വന്ന് തങ്ങളുടെ ജില്ലകളെ പരിചയപ്പെടുത്തി സംസാരിച്ചത് വേറിട്ട അനുഭവമായി മാറി. ഇതോടൊപ്പം കേരളത്തിന്റെ സംസ്കാരവും പൈതൃകവും ഉൾക്കൊള്ളുന്ന ഒരു ക്വിസ് പ്രോഗ്രാമും സംഘടിപ്പിച്ചു. ഡിസംബർ 12-ന് ഹാർട്ട് ഫെസ്റ്റ് എന്ന പരിപാടി നടക്കുമെന്ന് സംഘാടകർ വാർത്തകുറിപ്പിലൂടെ അറിയിച്ചു.
