ബെംഗളൂരു കവർച്ചാക്കേസ്: ഏഴുകോടി രൂപ കണ്ടെത്തി; പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ


ഷീബ വിജയ൯


ബെംഗളൂരു: ബെംഗളൂരുവിൽ പട്ടാപകൽ ഏഴ് കോടി രൂപ കൊള്ളയടിച്ച സംഭവത്തിൽ മോഷണമുതൽ കണ്ടെത്തി. എടിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന പണമായിരുന്നു കവർച്ച ചെയ്തത്. ആന്ധ്രയിലെ ചിറ്റൂരിൽ നിന്ന് ചെന്നൈയിലേക്ക് പണം കടത്തുന്നതിനിടെയാണ് ചെന്നൈയിൽ നിന്ന് പോലീസ് പണം കണ്ടെത്തിയത്.

അഞ്ച് പേരടങ്ങുന്നതാണ് കവർച്ചാ സംഘമെന്ന് ബെംഗളൂരു പോലീസ് അറിയിച്ചു. കേസിൽ പ്രതികളിൽ ഒരാളായ ഗോവിന്ദപുര സ്റ്റേഷനിലെ പോലീസ് കോൺസ്റ്റബിൾ അപ്പണ്ണ നായക് അറസ്റ്റിലായി. കവർച്ച ആസൂത്രണം ചെയ്തതിന് പിന്നിൽ ഇയാളാണെന്നാണ് പോലീസ് കണ്ടെത്തൽ. രണ്ടാമത്തെയാൾ മലയാളിയും ബാങ്കിനായി പണം വിതരണം ചെയ്യുന്ന ഏജൻസിയിലെ മുൻ ജീവനക്കാരനുമാണെന്നാണ് വിവരം. ഇയാൾ അടുത്തിടെയാണ് ജോലിയിൽ നിന്ന് രാജിവച്ചത്.

ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് നികുതി വകുപ്പ് കവർച്ചക്കാർ എത്തിയത്. എടിഎമ്മിന് മുന്നിലെത്തിയ ഇവർ പണവും വാനിലെ ജീവനക്കാരെയും കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ജീവനക്കാരെ പിന്നീട് ജയനഗറിലെ അശോക പില്ലറിന് സമീപം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.

article-image

cddsdfsadsf

You might also like

  • Straight Forward

Most Viewed