സംരംഭകർക്ക് കൈത്താങ്ങാകാൻ 'പാക്ട്' ഗ്രൂപ്പ്: പിഇജി ബഹ്‌റൈനിൽ പ്രവർത്തനം തുടങ്ങി
പ്രദീപ് പുറവങ്കര
മനാമ: പാലക്കാട് ആർട്‌സ് ആൻഡ് കൾച്ചറൽ തിയറ്ററിന്റെ സംരംഭക ഗ്രൂപ്പായ 'പാക്ട് സംരംഭക ഗ്രൂപ്' (PEG) ബഹ്‌റൈനിൽ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. അംഗങ്ങൾക്കിടയിൽ പരസ്പരം സംവദിക്കാനും ബന്ധങ്ങൾ സ്ഥാപിക്കാനും ബിസിനസ് വളർത്താനും അവസരം നൽകുന്ന തുറന്ന വേദിയായാണ് 'ആവശ്യം ആൻഡ് റഫറൽ' രീതിയനുസരിച്ചാണ് പിഇജി രൂപവത്കരിച്ചിരിക്കുന്നത്.
ജുഫൈറിലെ റാമി റോസ് ഹോട്ടലിൽ നടന്ന പിഇജി ഗ്രൂപ്പിന്റെ ആദ്യ യോഗത്തിൽ ഇരുപതോളം സംരംഭകരും അതിഥികളും പങ്കെടുത്തു. 2026 ജൂൺ 30 വരെ ഗ്രൂപ്പിനെ നയിക്കാനുള്ള പുതിയ പ്രവർത്തന സമിതിയെയും യോഗത്തിൽ തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി നസീബ് കൊല്ലത്ത് (പ്രസിഡന്റ്), പീതാംബരൻ നായർ (എജുക്കേഷൻ ഹെഡ്), സതീഷ് ഗോപാലകൃഷ്ണൻ (അഡ്മിനിസ്ട്രേറ്റർ), സജിൻ ഹെൻറി (അഡ്വൈസറി ഹെഡ്) എന്നിവരെ തിരഞ്ഞെടുത്തു.
fgdfg
