ജീവരക്ഷയ്ക്ക് ഒരു തുള്ളി രക്തം: വോയ്‌സ് ഓഫ് ആലപ്പി രക്തദാന ക്യാമ്പ് സൽമാനിയയിൽ വിജയകരം


പ്രദീപ് പുറവങ്കര

മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ പ്രമുഖ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി (Voice of Allappey), സൽമാനിയ മെഡിക്കൽ കോംപ്ലക്‌സുമായി സഹകരിച്ച് സംഘടിപ്പിച്ച നാലാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.

സൽമാനിയ ഹോസ്പിറ്റലിന്റെ ബ്ലഡ് ബാങ്കിൽ വെച്ച് നടന്ന ക്യാമ്പ് രാവിലെ 7 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണിക്ക് സമാപിച്ചു. സാമൂഹിക പ്രവർത്തകനായ കെ.ടി. സലിം ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം ആശംസിച്ചു. കൂടാതെ, സംഘടനയുടെ രക്ഷാധികാരികൂടിയായ സാമൂഹിക പ്രവർത്തകൻ അലക്സ് ബേബി മുഖ്യാതിഥിയായി പങ്കെടുത്തു. ക്യാമ്പിന്റെ കോർഡിനേറ്റർ കൂടിയായ ചാരിറ്റി വിങ് കൺവീനർ അജിത് കുമാർ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

വോയ്‌സ് ഓഫ് ആലപ്പിയുടെ എക്സിക്യൂട്ടീവ് അംഗങ്ങളും വിവിധ ഏരിയ ഭാരവാഹികളും ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി സജീവമായി പ്രവർത്തിച്ചു.

article-image

seres

You might also like

  • Straight Forward

Most Viewed