ദുബൈ യോഗ’ക്ക് രജിസ്ട്രേഷൻ തുടങ്ങി


ഷീബ വിജയൻ

ദുബൈ: ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ദുബൈ യോഗ’ക്ക് രജിസ്ട്രേഷൻ തുടങ്ങി. നവംബർ 30ന് സഅബിൽ പാർക്കിൽ ദുബൈ ഫ്രെയിമിന്‍റെ പശ്ചാത്തലത്തിലാണ് പരിപാടി ഒരുക്കുന്നത്. ഫിറ്റ്നസ് ചലഞ്ചിന്‍റെ സമാപന പരിപാടിയായാണ് യോഗ ഒരുക്കുന്നത്. താമസക്കാർക്കും സന്ദർശകർക്കും പരിപാടിയിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. സൂര്യാസ്തമയ സമയത്തെ യോഗയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ പ്രായക്കാർക്കും പരിപാടിയിൽ പങ്കെടുക്കാം. നിശ്ചയദാർഢ്യ വിഭാഗക്കാർക്കും കുടുംബങ്ങൾക്കുമായി പ്രത്യേകമായ മേഖലകൾ സജ്ജീകരിക്കും. പങ്കാളിത്തം പൂർണമായും സൗജന്യമാണ്. www.dubaiyoga.ae എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതെന്ന് അധികൃതർ അറിയിച്ചു.

article-image

defsesfdfd

You might also like

  • Straight Forward

Most Viewed