സമസ്ത ബഹ്റൈൻ മീലാദ് കാമ്പയിൻ്റെയും ഇലൽ ഹബീബ് - റബീഅ് ഫെസ്റ്റ് 2025ന്റെയും സമാപനം നാളെ

പ്രദീപ് പുറവങ്കര
മനാമ l "സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം" എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ മനാമ ഏരിയ മർക്കസ് ഇർശാദുൽ മുസ്‌ലിമീൻ കമ്മിറ്റിയുടെ കീഴിൽ ഒന്നര മാസമായി നടന്നു വരുന്ന മീലാദ് കാമ്പയിന്റെയും ഇലൽ ഹബീബ് - റബീഅ് ഫെസ്റ്റ് 2025 ൻ്റെയും സമാപനം നാളെ വൈകുന്നേരം 4 മണി മുതൽ മനാമ പാകിസ്ഥാൻ ക്ലബ്ബ് ഗ്രൗണ്ടിൽ വെച്ച് നടക്കും. രാത്രി 8 മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തിൽ സമസ്ത ബഹ്റൈൻ പ്രസിഡണ്ട് ഫക്റുദ്ധീൻ സയ്യിദ് പൂക്കോയ തങ്ങളിന്റെ അദ്ധ്യക്ഷതയിൽ ബഹ്റൈൻ പാർലമെൻ്റ് ഡെപ്യൂട്ടി സ്പീക്കർ അബ്ദുൽ വാഹിദ് അൽ കറാത്ത ഉദ്ഘാടനം ചെയ്യും.
പ്രവാചക പ്രകീർത്തന സദസ്സ്, ദഫ് പ്രദർശനം, ബുർദ മജ്ലിസ്, ഫ്ളവർ ഷോ, സ്കൗട്ട് പ്രദർശനം, പൊതു പരീക്ഷ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, റബീഅ് ഫെസ്റ്റ് 2025 വിജയികൾക്കുള്ള സമ്മാന ദാനം തുടങ്ങിയ വിവിധ പരിപാടികൾ സമാപന സംഗമത്തിൻ്റെ ഭാഗമായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ിു്ിു