മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഒക്ടോബർ 24ന് ഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈനിലെ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഒക്ടോബർ 24ന് ഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഗാന്ധിയനും ചിന്തകനുമായ എം എൻ കാരശ്ശേരി മുഖ്യാതിഥിയായി പരിപാടിയിൽ പങ്കെടുക്കും.
'മാനവികത വർത്തമാനകാലത്തിൽ' എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും. വൈകീട്ട് 7 മണിക്ക് ആരംഭിക്കുന്ന പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡണ്ട് ബാബു കുഞ്ഞിരാമൻ, ജനറല് കൺവീനർ എബി തോമസ് എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
േോോേി