ചാരിറ്റി, പൊതുതാൽപര്യ സ്ഥാപനങ്ങളുടെ വൈദ്യുതി-ജല നിരക്കുകൾ കുറക്കാനുള്ള നിർദേശം ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി തള്ളി

പ്രദീപ് പുറവങ്കര
മനാമ l രാജ്യത്തെ ചാരിറ്റി, പൊതുതാൽപര്യ സ്ഥാപനങ്ങളുടെ വൈദ്യുതി-ജല നിരക്കുകൾ കുറക്കാനുള്ള മുനിസിപ്പൽ കൗൺസിലിന്റെ നിർദേശം ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി തള്ളി. നിരക്ക് കുറയ്ക്കുന്നത് ഇവയുടെ സാമ്പത്തിക സുസ്ഥിരതയെയും സ്വകാര്യ മേഖലയുമായുള്ള കരാർ ബാധ്യതകളെയും പ്രതികൂലമായി ബാധിക്കുമെന്ന് അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് കമാൽ അഹമ്മദ് മുന്നറിയിപ്പ് നൽകി.
രജിസ്റ്റർ ചെയ്ത ചാരിറ്റികൾക്കും ആരാധനാലയങ്ങൾക്കും നിലവിൽ പ്രത്യേക പിന്തുണ നൽകുന്നുണ്ടെങ്കിലും, വർധിച്ചുവരുന്ന ചെലവുകൾ സന്തുലിതമാക്കിയുള്ള ചട്ടക്കൂടിനുള്ളിൽ മാത്രമേ ഇത് സാധ്യമാകൂ എന്ന് ചീഫ് എക്സിക്യൂട്ടീവ് കമാൽ അഹമ്മദ് സതേൺ മുനിസിപ്പൽ കൗൺസിലിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി.
വൈദ്യുതി, ജല വിതരണത്തിൽ നിന്ന് അതോറിറ്റി ലാഭമെടുക്കുന്നില്ലെന്നും സംഭരണത്തിനും വിതരണത്തിനുമുള്ള ചെലവ് മാത്രമാണ് ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചാരിറ്റി സ്ഥാപനങ്ങളുടെ വൈദ്യുതി, ജല സേവനങ്ങൾക്കുള്ള വാറ്റ് നികുതി സർക്കാർ വഹിക്കുന്നുണ്ട്.
rgdgd