ബഹ്‌റൈൻ പാർലമെന്റിന്റെയും ശൂറാ കൗൺസിലിന്റെയും പ്രവർത്തനങ്ങളെ ഹമദ് രാജാവ് പ്രശംസിച്ചു


പ്രദീപ് പുറവങ്കര

മനാമ l രാജ്യത്തിനും പൗരന്മാർക്കും മുൻഗണന നൽകുന്നതിലുള്ള ബഹ്‌റൈൻ പാർലമെന്റിന്റെയും ശൂറാ കൗൺസിലിന്റെയും പ്രവർത്തനങ്ങളെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പ്രശംസിച്ചു. ആറാം നിയമനിർമാണ കാലയളവിലെ മൂന്നാം സമ്മേളനത്തിന്റെ വാർഷിക റിപ്പോർട്ടുകൾ സ്വീകരിക്കവെ സഫ്രിയ പാലസിൽ വെച്ചാണ് രാജാവ് അഭിനന്ദനം അറിയിച്ചത്.

പാർലമെന്റ് സ്പീക്കർ അഹമ്മദ് മുസല്ലമും ശൂറാ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അസ്സാലിഹും ചേർന്നാണ് റിപ്പോർട്ടുകൾ രാജാവിന് കൈമാറിയത്. നിയമനിർമ്മാണ, മേൽനോട്ടപരമായ പ്രവർത്തനങ്ങളിൽ ഇരുസഭകളും കാഴ്ചവെച്ച ശ്രദ്ധേയമായ നേട്ടങ്ങളെ രാജാവ് അഭിനന്ദിച്ചു.

രാജ്യത്തിന്റെ വികസനത്തിനായി എക്സിക്യൂട്ടീവ്, നിയമനിർമ്മാണ വിഭാഗങ്ങൾ തമ്മിലുള്ള തുടർ ഏകോപനത്തിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. രാജാവിന്റെ പ്രോത്സാഹനത്തിന് നന്ദി അറിയിച്ച പാർലിമെന്റിന്റെയും, ശൂറയുടെ ചെയർമാൻമാർ, രാജ്യത്തെയും പൗരന്മാരെയും സേവിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ചുറപ്പിച്ചു.

 

article-image

.

You might also like

Most Viewed