തുമ്പമൺ പ്രവാസി അസോസിയേഷൻ, "തുമ്പക്കുടം" ബഹ്‌റൈൻ, സൗദി ചാപ്റ്ററുകളുടെ സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l പത്തനംതിട്ട ജില്ലയിലെ തുമ്പമൺ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ തുമ്പമൺ പ്രവാസി അസോസിയേഷൻ, "തുമ്പക്കുടം" ബഹ്‌റൈൻ, സൗദി ചാപ്റ്ററുകളുടെ സംയുക്താഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. റേഡിയോ അവതാരകൻ അപ്പുണ്ണി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. മോഹിനിയാട്ടം, കുട്ടികളുടെ കലാകായിക മത്സരങ്ങൾ എന്നിവയോടൊപ്പം, പ്രശസ്ത മെന്റലിസ്റ്റ് ഷാജിദിന്റെ പ്രകടനവും പരിപാടിയെ ശ്രദ്ധേയമാക്കി.
ബഹ്‌റൈനിലെ പ്രമുഖ സംഗീത കൂട്ടായ്മയായ ജ്വാല ബാൻഡിന്റെ ഗാനമേളയും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. മോൻസി ബാബു, കണ്ണൻ, ഡെന്നി എന്നിവരടങ്ങിയ കോർഡിനേഷൻ കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.
ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ജോജി ജോർജ്ജ് സ്വാഗതം ആശംസിച്ചു. സെക്രട്ടറി എസ്. കണ്ണൻ, കോർഡിനേറ്റർ റെന്നി അലക്സ്, പ്രകാശ് കോശി, രക്ഷാധികാരികളായ ജോയി മലയിൽ, വർഗ്ഗീസ് മോടിയിൽ തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ട്രഷറർ അജീഷ് നന്ദി രേഖപ്പെടുത്തി.
്ിു്ു