വാഹിദ് ബിയ്യാത്തിലിന് കെഎംസിസി ബഹ്റൈൻ തിരൂർ മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നൽകി

പ്രദീപ് പുറവങ്കര
മനാമ I മൂന്നര പതിറ്റാണ്ട് കാലത്തെ ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ വാഹിദ് ബിയ്യാത്തിലിന് കെഎംസിസി ബഹ്റൈൻ തിരൂർ മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നൽകി ആദരിച്ചു. മലപ്പുറം തിരൂർ വൈലത്തൂർ സ്വദേശിയായ ഇദ്ദേഹം കെ.എം.സി.സി. ബഹ്റൈൻ സ്റ്റേറ്റ് കൗൺസിൽ അംഗവും താനൂർ പൊന്മുണ്ടം പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി വൈസ് പ്രസിഡന്റുമാണ്.
ബഹ്റൈനിലെ നിരവധി സാമൂഹിക, സാംസ്കാരിക സംഘടനകളിൽ സജീവമായി പ്രവർത്തിച്ചിരുന്ന വാഹിദ് വർഷങ്ങളോളം റോയൽ കോർട്ടിൽ ജോലി ചെയ്തിരുന്നു. അതിന് ശേഷം കഴിഞ്ഞ 20 വർഷത്തിൽ ഏറെയായി അദ്ദേഹം ബഹ്റൈൻ വേൾഡ് ട്രേഡ് സെന്ററിലെ (മോഡാ മാളിലെ) ഒരു ഓഫീസിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. യാത്രയയപ്പ് ചടങ്ങിൽ കെഎംസിസി ബഹ്റൈൻ തിരൂർ മണ്ഡലം പ്രസിഡന്റ് അഷ്റഫ് കുന്നത്ത് പറമ്പിൽ അധ്യക്ഷത വഹിച്ചു. കെഎംസിസി ബഹ്റൈൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര മൊമന്റോ നൽകി വാഹിദ് ബിയ്യാത്തിലിനെ ആദരിച്ചു. കെഎംസിസി ബഹ്റൈൻ സ്റ്റേറ്റ് ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, കെഎംസിസി ബഹ്റൈൻ തിരൂർ മണ്ഡലം വർക്കിങ് കമ്മിറ്റി അംഗം ഡോക്ടർ യാസർ ചോമയിൽ, മാപ്പിള കലാ അക്കാദമി പ്രസിഡന്റ് സലാം നിലമ്പൂർ, പാടും കൂട്ടുകാർ ഗ്രൂപ്പ് അഡ്മിൻ സിദ്ധീഖ് കരിപ്പൂർ, ശ്രീജിത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അൻവർ വടകര, അഫീഫ് വൈലത്തൂർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കെഎംസിസി ബഹ്റൈൻ തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി എം. മൗസൽ മൂപ്പൻ തിരൂർ സ്വാഗതവും, മണ്ഡലം സെക്രട്ടറി ശംസുദ്ധീൻ കുറ്റൂർ നന്ദിയും പറഞ്ഞു.
saASAS