പാക് ക്രിക്കറ്റ് ബോർഡിന്റെ പരാതിയിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരെ നടപടി


ശാരിക

ദുബൈ l ഏഷ്യാകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെതിരായ വിജയത്തിനു ശേഷം നടത്തിയ പ്രസ്‌താവനകളുടെ പേരിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരെ നടപടി. പാക്കിസ്ഥാനെതിരെ വിജയം നേടിയശേഷം ഈ ജയം ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ധീര സൈനികര്‍ക്കും പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു. ഇതിനെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് പരാതി നല്‍കുകയായിരുന്നു.

ഇത് ഐസിസിയുടെ പെരുമാറ്റചട്ട ലംഘനമാണെന്ന് മാച്ച് റഫറി വ്യക്തമാക്കി. മാച്ച് ഫീയുടെ 30 ശതമാനം തുക ഇന്ത്യൻ ക്യാപ്റ്റൻ പിഴയായി അടയ്ക്കേണ്ടിവരും. സെപ്റ്റംബർ 14ന് നടന്ന മത്സരത്തിനു ശേഷമാണ് സൂര്യകുമാർ യാദവ് പ്രസ്താവന നടത്തിയത്. മത്സരത്തിന്‍റെ ടോസ് സമയത്തോ മത്സരത്തിനു ശേഷമോ പാക് താരങ്ങളുമായി ഹസ്‌തദാനത്തിനും ഇന്ത്യൻ ക്യാപ്റ്റൻ നിന്നില്ല. ഐസിസി മാച്ച് റഫറി റിച്ചി റിച്ചഡ്‌സനാണ് അന്വേഷണത്തിനൊടുവിൽ സൂര്യകുമാർ യാദവിനെതിരെ ശിക്ഷ വിധിച്ചത്.

article-image

േിേി

You might also like

Most Viewed