ഇന്ന് വിജയദശമി, ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ


 ഷീബ വിജയൻ 

കോട്ടയം: ഇന്ന് വിജയദശമി. ആദ്യാക്ഷരം കുറിച്ച് ആയിരത്തിലധികം കുരുന്നുകൾ. ഇതിനായി സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും മറ്റും വലിയ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ദക്ഷിണമൂകാംബിക ക്ഷേത്രം എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രത്തിൽ ആദ്യക്ഷര പുണ്യം നുകരാനെത്തുന്ന കുരുന്നുകളെ വരവേൽക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നു വരെ വിദ്യാരംഭ ചടങ്ങുകളുണ്ടാകുമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രവും വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന ഹൈന്ദവാചാരമാണ് വിദ്യാരംഭം. ആധുനിക കാലത്ത് മറ്റു മതസ്ഥരും ഈ ദിവസം വിദ്യാരംഭം കുറിക്കുന്നു. നവരാത്രിയുടെ അവസാന ദിവസമായ വിജയ ദശമി നാളിൽ പ്രഭാതത്തിലാണ് വിദ്യാരംഭം നടത്താറുള്ളത്.

article-image

qwedasaws

You might also like

Most Viewed