ഷെയ്ഖ് നവാഫ് കുവൈത്തിന്റെ പുതിയ ഭരണാധികാരി

കുവൈത്ത് സിറ്റി: ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജബീർ അൽ സബയെ കുവൈത്തിന്റെ ഭരണാധികാരിയായി തിരഞ്ഞെടുത്തു. ഇന്നലെ ചേർന്ന അടിയന്തിര മന്ത്രിസഭായോഗമാണ് കിരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫിനെ കുവൈത്തിന്‍റെ പതിനാറാമത് അമീർ ആയി തെരഞ്ഞെടുത്തത്.
കഴിഞ്ഞ ദിവസമാണ് കുവെെത്ത് ഭരണാധികാരിയായിരുന്ന അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബീർ(91) അന്തരിച്ചത്. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് തന്നെ അദ്ദേഹം ഭരണഘടനാപരമായ ചില അധികാരങ്ങൾ ഷെയ്ഖ് നവാഫിന് കൈമാറിയിരുന്നു.