കുവൈത്തില്‍ 20 പ്രൊഫഷനുകളില്‍ വിദേശികള്‍ക്ക് യോഗ്യതാ പരീക്ഷ നടത്താന്‍ നീക്കം


കുവൈത്ത് സിറ്റി: കുവൈത്തില്‍ 20 പ്രൊഫഷനുകളില്‍ വിദേശികള്‍ക്ക് യോഗ്യതാ പരീക്ഷ നടത്താന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ച് മാന്‍പവർ അതോറിറ്റി. മുന്പ് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന നടപടികള്‍ പുനരാരംഭിച്ചതായി അതോറിറ്റി പ്ലാനിങ് ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഉപമേധാവി ഇമാന്‍ അല്‍ അന്‍സാരി അറിയിച്ചു.

എഴുത്തു പരീക്ഷയിലൂടെയും പ്രായോഗിക പരീക്ഷയിലൂടെയും ബന്ധപ്പെട്ട തൊഴിലില്‍ വൈദഗ്ധ്യമുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. പരീക്ഷയില്‍ വിജയിക്കാത്തവര്‍ക്ക് പ്രസ്തുത പ്രൊഫഷനില്‍ വിസ നല്‍കില്ല. ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കാനും അവിദഗ്ധ തൊഴിലാളികളെ പുറന്തള്ളാനും ഇതിലൂടെ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. കുവൈത്തികള്‍ക്ക് വിവിധ തൊഴിലുകളില്‍ പരിശീലനം നല്‍കുമെന്നും ഇമാന്‍ അല്‍ അന്‍സാരി അറിയിച്ചു. എന്നാല്‍ ഏതൊക്കെ തസ്തികകളാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തുകയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

You might also like

  • Straight Forward

Most Viewed