കുവൈത്തില്‍ കോവിഡ് മരണം 269 ആയി
കുവൈത്ത് സിറ്റി
കഴിഞ്ഞ ഇരുപ്പത്തിനാല് മണിക്കൂറിനുള്ളില്‍ അഞ്ച് പേര്‍ കൂടി കുവൈത്തില്‍ കോവിഡ് കാരണം മരണപ്പെട്ടതോടെ ആകെ കോവിഡ് മരണ സംഖ്യ 269 ആയി. 662 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1037 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം32510 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 21242 ഉം ആയി ഉയർന്നു. പുതിയ രോഗികളി 122 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9296 ആയി.
നിലവിൽ 10999 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 166 പേർക്കു മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്ങ്ങൾ ഉള്ളത് . രാജ്യത്ത് ഇതുവരെ 318284 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രലായം അറിയിച്ചു.