വ്യാജ വാർത്ത; കുവൈത്തിൽ 40 വെബ്സൈറ്റുകൾക്കെതിരെ കേസ്


കുവൈത്ത് സിറ്റി: കൊറോണ വൈറസ് വ്യാപനത്തിന് ശേഷം തെറ്റായ വാർത്തകൾ പ്രസിദ്ധീകരിച്ചതുൾപ്പെടെയുള്ള നിയമലംഘനങ്ങൾക്ക് 40 വെബ്സൈറ്റുകൾക്കെതിരെ കേസ്. സർക്കാരിലും രാഷ്ട്രത്തിലും പൊതുസമൂഹത്തിലുമും ജനങ്ങൾക്കുള്ള വിശ്വാസം തകർക്കുന്നതും അവയെ അവഹേളേക്കുന്നതുമായ നടപടികൾ നിയമനടപടിക്ക് വിധേയമാകേണ്ടിവരുമെന്ന് വാർത്താവിതരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

രാജ്യത്തിനകത്ത് നിന്നും പുറത്തും നിന്നും പ്രവർത്തിക്കുന്ന വെബ്സൈറ്റുകൾ തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതായി ശ്രദ്ധയിൽ‌പ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ, വാണിജ്യ പരസ്യങ്ങൾ ലക്ഷ്യമിട്ട് തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റുകൾക്കെതിരെ കർശന നടപടി തുടരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed