ഖത്തറിൽ എസ്റ്റാബ്ലിഷ്‌മെന്റ് കാര്‍ഡ് ഓട്ടോമാറ്റിക്കായി പുതുക്കപ്പെടും


ദോഹ: ഖത്തറിലെ എല്ലാ സ്ഥാപനങ്ങളുടേയും എസ്റ്റാബ്ലിഷ്‌മെന്റ് കാര്‍ഡ് (കംപ്യൂട്ടര്‍ കാര്‍ഡ്) ഓട്ടോമാറ്റിക്കായി പുതുക്കപ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. കംപ്യൂട്ടര്‍ കാര്‍ഡ് പുതുക്കാനായി ഡയറക്ടറേറ്റ് സന്ദര്‍ശിക്കേണ്ടതില്ല. 2020 ജനുവരി ഒന്നിനോ അതിന് ശേഷമോ കാലാവധി കഴിഞ്ഞ കാര്‍ഡുകളാണ് പുതുക്കുന്നത്. മേയ് ഒന്ന് മുതല്‍ രണ്ട് മാസത്തേക്കാണ് ഓട്ടോമാറ്റിക്കായി പുതുക്കുന്നത്. കാര്‍ഡ് പുതുക്കുന്നതിനുള്ള ഫീസ് പിന്നീട് ഈടാക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed