ഐസൊലേഷൻ വാർഡിൽ നിന്ന് കാണാതായ ‍കൊവിഡ് രോഗി മരിച്ച നിലയിൽ


സൂറത്ത്: ഐസൊലേഷൻ വാർഡിൽ നിന്ന് രണ്ട് ദിവസം മുന്പ്് കാണാതായ കൊവിഡ് രോഗിയെ മരിച്ച നിലയിൽ‌ കണ്ടെത്തി. ഗുജറാത്തിലാണ് സംഭവം. സൂറത്തിലെ ന്യൂ സിവില്‍ ആശുപത്രിയില്‍ നിന്ന് ഏപ്രിൽ 28ന് കാണാതായ രോഗിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളിലൊന്നായ മൻ ദർവാജ മേഖലയിൽ നിന്ന് ഏപ്രിൽ 21നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ ഇയാൾക്ക് കൊവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. ചികിത്സയ്ക്കിടെ ചൊവ്വാഴ്ച ഇയാളെ കാണാതായി. പൊലീസും ആശുപത്രി അധികൃതരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed