പ്രോ​ജ​ക്​​ട്​ തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി താ​ല്‍​ക്കാ​ലി​ക താ​മ​സ​കേ​ന്ദ്ര​ങ്ങ​ള്‍ നി​ര്‍​മി​ക്കും


കുവൈത്ത് : കുവൈത്തില്‍ പ്രോജക്ട് തൊഴിലാളികള്‍ക്കായി താല്‍ക്കാലിക താമസകേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ ആലോചന. ഒാരോ പ്രോജക്ടിന് സമീപവും പ്രീ ഫാബ്രിക്കേറ്റഡ് വസ്തുക്കള്‍ ഉപയോഗിച്ച്‌ നിര്‍മിക്കുന്ന താമസകേന്ദ്രങ്ങള്‍ പ്രോജക്ട് കഴിയുന്നതോടെ പൊളിച്ചുനീക്കും. ആസൂത്രണകാര്യ മന്ത്രി മര്‍യം അഖീല്‍ പദ്ധതിയെക്കുറിച്ച്‌ പറഞ്ഞതിന് പിറകെ മുനിസിപ്പാലിറ്റി സ്ഥലം അനുവദിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി. എല്ലാ ഗവര്‍ണറേറ്റിലും താല്‍ക്കാലിക താമസകേന്ദ്രങ്ങള്‍ക്ക് സ്ഥലം അനുവദിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടര്‍ അഹ്മദ് അല്‍ മന്‍ഫൂഹി വ്യക്തമാക്കി.

ഇത്തരം കെട്ടിടങ്ങള്‍ക്ക് നിര്‍മാണച്ചെലവ് കുറവാണെന്നതിന് പുറമെ പ്രോജക്ട് കഴിയുന്നതോടെ പൊളിച്ചെടുത്ത് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാമെന്നതും മെച്ചമാണ്. പ്രോജക്ടുകള്‍ക്ക് സമീപംതന്നെ താമസവും ഒരുക്കുന്നതോടെ തൊഴിലാളികള്‍ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാനാവും. ഇത് റോഡില്‍ ഗതാഗതത്തിരക്ക് കുറക്കും. നൂറുകണക്കിന് ചെറുതും വലുതുമായ പ്രോജക്ടുകളാണ് രാജ്യത്തിെന്‍റ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. തൊഴിലാളികള്‍ ജലീബ് അല്‍ ശുയൂഖ്, മഹബൂല, ഹവല്ലി പോലെയുള്ള സ്ഥലങ്ങളിലാണ് തിങ്ങിത്താമസിക്കുന്നത്.

താഴ്ന്ന വരുമാനക്കാര്‍ക്കുള്ള പാര്‍പ്പിട നഗരങ്ങളുടെ അഭാവമാണ് ജലീബ് അല്‍ ശുയൂഖിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം. ഇത് പരിഹരിക്കാന്‍ കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ ആറ് ലേബര്‍ സിറ്റികള്‍ നിര്‍മിക്കാന്‍ ആലോചനയുണ്ട്. വിദേശി തൊഴിലാളികള്‍ക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ലേബര്‍ സിറ്റികള്‍ നിര്‍മിക്കുക. ചെറിയ വരുമാനക്കാരായ ബാച്ചിലര്‍മാരെ ഉദ്ദേശിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യ, വിനോദ സൗകര്യങ്ങളും വ്യാപാര കേന്ദ്രങ്ങളും ഉള്‍ക്കൊള്ളുന്ന ബൃഹത് പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.

ഒരു ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ളതാവും ഒാരോ ലേബര്‍ സിറ്റികളും. മിന അബ്ദുല്ല, സുബ്ഹാന്‍ ബ്ലോക്ക് അഞ്ച്, സുബ്ഹാന്‍ ബ്ലോക്ക് 11, ഷദാദിയ വ്യവസായ കേന്ദ്രത്തിന് സമീപം, മുനിസിപ്പല്‍ സ്ക്രാപ് യാര്‍ഡിന് തെക്കുവശം, തീര്‍ഥാടകള്‍ ഒരുമിച്ചുകൂടുന്ന സ്ഥലത്തിെന്‍റ പടിഞ്ഞാറുവശം എന്നിവിടങ്ങളിലാണ് ലേബര്‍ സിറ്റി പണിയാനുദ്ദേശിക്കുന്നത്. ഇതിന് പുറമെ പ്രോജക്ടുകളോടനുബന്ധിച്ച്‌ താല്‍ക്കാലിക കെട്ടിടങ്ങള്‍ കൂടി വരുന്നതോടെ പ്രശ്നം പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed