കനത്തമഴ ; മുംബൈയില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു


മുംബൈ: കനത്തമഴയെ തുടർന്ന് മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ സർവ്വീസുകളും നിർത്തിവെച്ചു. മോശം കാലാവസ്ഥ കാരണം വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കുന്നതായാണ് അധികൃതർ അറിയിച്ചത്. തിങ്കളാഴ്ച രാവിലെ മുതൽ നഗരത്തിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാൽ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു.
ബാന്ദ്ര, സാന്താക്രൂസ് തുടങ്ങിയ മേഖലകളിലാണ് റോഡ് ഗതാഗതം താറുമാറായത്. 
അതേസമയം, സബർബൻ ട്രെയിനുകൾ പതിവുപോലെ സർവീസ് നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed