കു­വൈ­ത്ത് ആരോ­ഗ്യ മന്ത്രാ­ലയവു­മാ­യി­ ഒഡെ­പെക് സംഘം കൂ­ടി­ക്കാ­ഴ്ച നടത്തി­


കു­വൈ­ത്ത് സി­റ്റി­ : തൊ­ഴിൽ മന്ത്രി­ ടി­.പി­ രാ­മകൃ­ഷ്ണനും, സർ­ക്കാർ ഏജൻ­സി­യാ­യ ഒഡെ­പെക് (ODEPEC) പ്രതി­നി­ധി­ സംഘവും കു­വൈ­ത്ത് ആരോ­ഗ്യ മന്ത്രാ­ലയം പ്രതി­നി­ധി­കളു­മാ­യി­ കൂ­ടി­കാ­ഴ്ച നടത്തി­. കു­വൈ­ത്ത് ആരോ­ഗ്യ മന്ത്രാ­ലയം അണ്ടർ സെ­ക്രട്ടറി­യു­മാ­യാണ് കൂ­ടി­ക്കാ­ഴ്ച നടത്തി­യത്. കേ­രളത്തിൽ നി­ന്ന് കു­വൈ­ത്തി­ലേ­ക്കു­ള്ള നഴ്സിംഗ് റി­ക്രൂ­ട്ട്മെ­ന്റ് പു­നഃരാ­രംഭി­ക്കാൻ ചർ­ച്ചയിൽ തീ­രു­മാ­നമാ­യി­.

കേ­രള സർ­ക്കാർ ഏജൻ­സി­കളാ­യ ഒഡെ­പെ­ക്, നോ­ർ­ക്ക റൂ­ട്സ് എന്നി­വ വഴി­യാ­കും റി­ക്രൂ­ട്ട്മെ­ന്റ് നടത്തു­ക. അതേ­സമയം എന്നു­മു­തലാണ് റി­ക്രൂ­ട്ട്മെ­ന്റ് നടപടി­കൾ തു­ടങ്ങും എന്നത് സംബന്ധി­ച്ച് വ്യക്തതകളി­ല്ല. അനു­കൂ­ല സമീ­പനമാണ് ചർ­ച്ചയിൽ കു­വൈ­ത്ത് ആരോ­ഗ്യ മന്ത്രാ­ലയ അധി­കൃ­തരു­ടെ­ ഭാ­ഗത്ത് നി­ന്നു­ ഉണ്ടാ­യതെ­ന്ന് ഒഡെ­പെക് ചെ­യർ­മാൻ ശശി­ധരൻ നാ­യർ വ്യക്തമാ­ക്കി­.

കൂ­ടി­ക്കാ­ഴ്ച മു­ന്പ് മലയാ­ളി­കളാ­യ വാ­ണി­ജ്യ, വ്യവസാ­യ രംഗത്തെ­ പ്രമു­ഖരു­മാ­യും മന്ത്രി­യു­ടെ­ നേ­തൃ­ത്വത്തിൽ കൂ­ടി­കാ­ഴ്ച നടത്തി­യി­രു­ന്നു­. കൂ­ടി­കാ­ഴ്ചയിൽ ലോ­ക കേ­രള സഭാംഗം ഉൾ­പ്പെ­ടെ­യു­ള്ള ഉള്ള പൊ­തു­ പ്രവർ­ത്തകരെ­ മാ­റ്റി­ നി­ർ­ത്തി­യതിൽ ആക്ഷേ­പം ഉയർ­ന്നി­ട്ടു­ണ്ട്.

അതേ­സമയം കു­വൈ­ത്ത് ആരോ­ഗ്യമന്ത്രാ­ലയം ആവശ്യപ്പെ­ടു­ന്ന യോ­ഗ്യത അനു­സരി­ച്ചു­ള്ള നഴ്സു­മാ­രെ­ നൽ­കാൻ ഒഡെ­പെ­ക്കി­നു­ സാ­ധി­ക്കു­മെ­ന്നും സ്വകാ­ര്യമേ­ഖലയി­ലെ­ ആശു­പത്രി­കൾ ആവശ്യപ്പെ­ട്ടാ­ലും ഇടനി­ലക്കാ­രെ­ ഒഴി­വാ­ക്കി­ നഴ്സു­മാ­രെ­ നൽ­കാൻ തയ്യാ­റാ­ണെ­ന്നും തൊ­ഴിൽ മന്ത്രി­ ടി­.പി­ രാ­മകൃ­ഷ്ണൻ അറി­യി­ച്ചു­. 

നഴ്സിംഗ് യോ­ഗ്യതയു­ള്ളവർ­ക്കും വി­ദേ­ശതൊ­ഴിൽ എളു­പ്പമാ­ക്കുംവി­ധം ഭാ­ഷാ­നൈ­പു­ണ്യം വി­കസി­പ്പി­ക്കു­ന്നതി­നു­ള്ള പരി­ശീ­ലനം നൽ­കു­ന്ന പദ്ധതി­ കേ­രള അക്കാ­ദമി­ ഫോർ സ്കിൽ എക്സലൻ­സി­(കെ­യ്സ്)ന്റെ­ മേ­ൽ­നോ­ട്ടത്തിൽ നടപ്പാ­ക്കും. യു‌‌‌‌‌‌‌‌­‌‌‌‌‌‌‌‌.കെ­യി­ലേ­ക്ക് മു­പ്പതും അയർ­ലൻ­ഡി­ലേ­ക്ക് പന്ത്രണ്ടും നഴ്സു­മാ­രെ­ ഒഡെ­പെക് അയച്ചി­ട്ടു­ണ്ട്. വി­ദേ­ശത്തേ­ക്കു­ള്ള റി­ക്രൂ­ട്മെ­ന്റിന് ഈടാ­ക്കാ­വു­ന്ന പരമാ­വധി­ തു­കയാ­യി­ കേ­ന്ദ്ര സർ­ക്കാർ നി­ർ­ദ്ദേ­ശി­ച്ചി­ട്ടു­ള്ളത് മു­പ്പതി­നാ­യി­രം രൂ­പയാ­ണ്. എന്നാൽ ഉദ്യോ­ഗാ­ർ­ത്ഥി­ക്ക് ഒരു­മാ­സം ലഭി­ക്കു­ന്ന ശന്പളത്തി­ന്റെ­ പകു­തി­യോ­ അല്ലങ്കിൽ മു­പ്പതി­നാ­യി­രം രൂ­പയോ­ എതാ­ണോ­ കു­റവ് അതാ­കും ഒഡെ­പെക് ഈടാ­ക്കു­ക എന്നും മന്ത്രി­ പറഞ്ഞു­. നഴ്സു­മാ­ർ­ക്ക് കു­റഞ്ഞവേ­തനം ഉറപ്പാ­ക്കി­യ ആദ്യസംസ്ഥാ­നം കേ­രളമാ­ണെ­ന്നു­ തൊ­ഴി­ൽ­മന്ത്രി­ പറഞ്ഞു­.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed