ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ പ്രതിനിധി സംഘം മന്ത്രിയുമായി ചർച്ച നടത്തി
കുവൈത്ത് സിറ്റി : കേരള എക്സൈസ് - തൊഴിൽ മന്ത്രി ശ്രീ ടി.പി. രാമകൃഷണനുമായി ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്ററിന്റെ പ്രതിനിധികൾ ഫർവാനിയ ക്രൗൺ പ്ലാസ ഹോട്ടലിൽ വച്ച് ചർച്ച നടത്തി. സംഘത്തിൽ ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ശ്രീ ബാബു ഫ്രാൻസീസ് ഉപദേശക സമിതി അംഗം , ശ്രീ വർഗ്ഗീസ് പോൾ , ജോയിന്റ് ട്രഷറർ ശ്രീ സി തോ ജ് കെ തോമസ്, ആർട്ട് കൺവീനർ സുനിൽ കുമാർ , എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ ശുഭ സുബ്രൻ, ഉസ്മാൻ മടത്തിൽ, ശ്രീ സൈലേഷ് അംഗങ്ങളായ ശ്രീ ജിയോ ടോമി , ശ്രീമതി ഷൈനി ഫ്രാങ്ക് 'എന്നിവരും സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് കേരള എക്സൈസ് - തൊഴിൽ മന്ത്രി ശ്രീ ടി.പി. രാമകൃഷണനു പുറമെ ഒഡെ പക് ഉദ്യോഗസ്ഥരായ എംഡി ശ്രീ ശ്രീറാം വെങ്കിട്ടരാമൻ, ചെയർമാൻ ശ്രീ ശശിധരൻ നായർ, ജനറൽ മാനേജർ ശ്രീ സാജു എസ് എസ്, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ ദീപു ടി എന്നി വരും പങ്കെടുത്തു.
കേരള സർക്കാറിന്റെ തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട കുവൈറ്റിൽ നിന്നുള്ള സ്വദേശി, സ്വകാര്യ മേഖലകളിലുള്ള തൊഴിൽ ദാതാക്കളുമായി ചർച്ചകൾക്കും മറ്റു നടപടിക്രമങ്ങൾക്കുള്ള പിന്തുണ ഐ എ സി സി അംഗങ്ങൾ അറിയിച്ചു. കേരള സർക്കാരിന്റെ വിവിധ പങ്കാളിത്ത പദ്ധതികളിൽ മുതൽ മുടക്കാൻ താൽപ്പര്യമുള്ള മലയാളികൾക്കും വിദേശികൾക്കും ആവശ്യമായ സഹായങ്ങൾ മന്ത്രിതല സംഘം വാഗ്ദാനം ചെയ്തു.




