കു­വൈ­ത്തിൽ വൻ വാ­ഹനാ­പകടം; രണ്ട് മലയാ­ളി­കൾ ഉൾ­പ്പെ­ടെ­ 15 മരണം


കുവൈത്ത്‌ സിറ്റി : കുവൈത്തിൽ തൊഴിലാളികൾ സഞ്ചരിച്ച ബസുകൾ കൂട്ടിയിടിച്ച് രണ്ടു മലയാളികൾ ഉൾപ്പെടെ 15 പേർ മരിച്ചു. കുവൈത്ത് സ്വദേശി ഉൾപ്പെടെ നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീകണ്ഠാപുരം സ്വദേശി സനീഷ്, കായംകുളം കറ്റാനം സ്വദേശി രാധാകൃഷ്ണൻ എന്നിവരാണ് മരിച്ച മലയാളികൾ‍. ബുർഗാൻ ഡ്രില്ലിംങ് കന്പനിയിലെ തൊഴിലാളികളാണ് അപകടത്തിഷപെട്ടത് എന്നാണ് ലഭിക്കുന്ന വിവരം. വടക്കൻ കുവൈത്തിലെ കബദിലായിരുന്നു അപകടം. പരിക്കേറ്റവരെ കെ.ഒ.സി, സബാഹ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

തൊഴിലാളികൾ സഞ്ചരിച്ച രണ്ടു ബസ്സുകൾ ഏഴാമത് റിംങ് റോഡിന് സമീപം അൽ അർട്ടാൽ റോഡിൽ വച്ച് മുഖാമുഖം ഇടിക്കുകയായിരുന്നുവെന്ന് കുവൈത്ത് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സ്ഥലത്ത് ഉടൻ തന്നെ എത്തിയ രക്ഷാപ്രവർത്തകർ പരിക്കേറ്റവരെ രക്ഷപ്പെടുത്തി. ആംബുലൻസുകളും വ്യോമമാർഗവും ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം. കുടുങ്ങിയവരെ ബസ് വെട്ടിപ്പൊളിച്ചാണ് രക്ഷപ്പെടുത്തിയതെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed