സാ​­​മു​­​വ​ൽ റോ​­​ബി​­​ൻ​­സ​​ണെ­ പ​രി​­​ഹ​സി​­​ച്ച് ജി​­​നു­ ജോ​­​സ​ഫ്


സുഡാനി ഫ്രം നൈജീരിയയിൽ അഭിനയിച്ചതിന് തനിക്ക് നൽകിയ പ്രതിഫലം കുറഞ്ഞു പോയി എന്ന് പറഞ്ഞ നൈജീരിയൻ നടൻ സാമുവൽ റോബിൻസണെ പരിഹസിച്ച് നടൻ ജിനു ജോസഫ്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് സാമുവലിന് പരിഹാസരൂപേണ അദ്ദേഹം മറുപടി നൽകിയത്.

“ഞാൻ അഭിനയിച്ച സിനിമകളുടെ നിർമാതാക്കൾ അറിയാൻ. സിനിമ ചെയ്യുന്നതിനു മുന്പ് നമ്മൾ കരാറൊപ്പിട്ട പ്രതിഫലം മറക്കാം. എനിക്ക് കൂടുതൽ പണം വേണം. കാരണം ഇപ്പോൾ നിങ്ങളുടെ സിനിമകൾ നല്ല വിജയത്തിലെത്തിയില്ലെ. സമീർ താഹിർ, അമൽ നീരദ്, അൻവർ റഷീദ് ഞാൻ കൂടുതൽ പണം ആഗ്രഹിക്കുന്നു. ഇഞ്ഞീം വേണം, ഇഞ്ഞീം വേണം. എനിക്ക് കുറഞ്ഞ തുകയാണ് നിങ്ങൾ തന്നതെന്ന് ഫീൽ ചെയ്യുന്നു. എന്‍റെ തൊലിയുടെ നിറം തവിട്ടായതിനാൽ നിങ്ങൾ പ്രതിഫലം കുറച്ചു. ഇഞ്ഞീം വേണം ഇഞ്ഞീം വേണം”. എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.

അതേസമയം സാമുവൽ റോബിൻസനെതിരെ നടി പാർ‍വതിയും രംഗത്തെത്തി. മലയാളത്തിൽ‍ അന്‍പതോളം ചിത്രങ്ങളിൽ‍ അഭിനയിച്ച ആളാണ് താൻ. ഒരു സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിനു മുന്പേ തന്നെ ഓരോ താരത്തിന്റെയും പ്രതിഫലം പറഞ്ഞുറപ്പിക്കാറുണ്ട്. അതിൽ‍ വിലപേശൽ‍ ആകാം. എന്തായാലും തീരുമാനം അംഗീകരിച്ച് കരാറൊപ്പിട്ട ശേഷമാണ് അഭിനയിക്കാറുള്ളത്. അങ്ങനെയിരിക്കെ താങ്കൾ‍ ഇത്തരത്തിലുള്ള ആരോപണങ്ങൾ‍ ഉന്നയിക്കുന്നത് എന്തിനാണെന്ന് പാർ‍വതി ചോദിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed