മാനവ തുല്യതയാണ് വിശ്വസാഹോദര്യന്റെ അടിസ്ഥാന ശില - ജീവ സാഗർ


കുവൈത്ത് : മാനവ തുല്യതയാണ് വിശ്വസാഹോദര്യന്റെ അടിസ്ഥാന ശിലയെന്ന് ഇന്ത്യൻ അംബാസഡര് എച്ച്.ഇ. ജീവ സാഗർ സൂചിപ്പിച്ചു. ഇന്ത്യൻ ഇസ് ലാഹി സെൻറർ കേന്ദ്ര കമ്മിറ്റി മസ്ജിദുല് കബീറില് സംഘടിപ്പിച്ച ഖുര്ആന് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക മനുഷ്യർ സ്നേഹത്തോടെയും ഐക്യത്തോടെയും ജീവിതം കെട്ടിപ്പടുക്കാന് ഒതുങ്ങിയ സാഹചര്യം എല്ലാ മേഖലയിലുമുണ്ട്. അത് കണ്ടെത്താനും നമ്മുടെ ജീവിതം ഐശ്വര്യമാക്കാനും സമൂഹം തയ്യാറാകണമെന്ന് അംബാസണ്ടര് വിശദീകരിച്ചു.

ജംഇയ്യത്തുല് ആയാത്തുല് ഖൈറിയ മാനേജറായ ഡോ. അബ്ദുല് മുഹ്സിൻ സബൻ അല് മുതൈരി, ഔക്കാഫിലെ ശൈഖ് മുഹമ്മദ് അലി എന്നിവര് മുഖ്യാതിഥിയായിരുന്നു. ഖുര്ആന് പ്രമുഖ ഖാരിആയ നൌഷാദ് മദനി കാക്കവയൽ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി. വിശുദ്ധ ഖുര്ആന് പാരായണം കേവലം കവിതയോ പദ്യമോ പുസ്തകം വായിക്കുന്നത് പോലെയോ അല്ല. അതിന് പ്രത്യേക പാരായണ രീതിയുണ്ട്. ശാന്തിയും സമാധാനവും വിളിച്ചോതി തരുന്ന ദൈവീക വചനം ജീവിത പരിവർത്തനത്തിന് ഉദാഹരണമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

വിവിധ സംഘടന പ്രതിനിധികളായ ശറഫുദ്ധീന് കണ്ണേത്ത്, ഫൈസല് മഞ്ചേരി, സയാം ബഷീര്, സാദിഖ് അലി, മുസ്സമ്മില് മാലിക്, സയ്യിദ് അബ്ദുറഹിമാന്, സിദ്ധീഖ് മദനി, വി.എ മൊയ്തുണ്ണി, ഉമ്മർ കുട്ടി, അബ്ദുല് അസീസ് സലഫി, അൻവർ സാദത്ത്, മുഹമ്മദ് റഫീഖ് എന്നിവർ സംസാരിച്ചു. ഐ.ഐ.സി ഉപാധ്യക്ഷൻ മുഹമ്മദ് അരിപ്ര അധ്യക്ഷത വഹിച്ചു. ഹാഷിം അബ്ദുല്ല ഖിറാഅത്ത് നടത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed