ആനകളെ­ പീ­ഡി­പ്പി­ക്കു­ന്നതി­നെ­തി­രെ­ നടപടി­യു­മാ­യി­ എറണാകുളം ജി­ല്ലാ­ ഭരണകൂ­ടം


കൊച്ചി: എഴുന്നള്ളത്ത്‌ ഉൾപ്പെടെയുള്ള ജോലികൾ‍ക്കായി നാട്ടാനകളെ പീഡിപ്പിക്കുന്നതിനെതിരെ നടപടിയുമായി എറണാകുളം ജില്ലാ ഭരണകൂടം. കളക്ടർ‍ മുഹമ്മദ്‌ വൈ സഫിറുള്ളയുടെ അദ്ധ്യക്ഷതയിൽ‍ ഇന്നലെ ചേർ‍ന്ന നാട്ടാനകളുടെ പരിപാലനവുമായി ബന്ധ പ്പെട്ട ഏകോപന സമിതി നടപടികൾ‍ക്ക്‌ രൂപം നൽ‍കി‌. 

കാക്കനാട്‌ പാട്ടുപുരയ്‌ക്കൽ‍ ക്ഷേത്രത്തിൽ‍ കാലിൽ‍ പഴുപ്പ് നിറഞ്ഞ വ്രണമുള്ള ആനയെ എഴുന്നള്ളിച്ചതടക്കമുള്ള സംഭവങ്ങളെ തുടർ‍ന്നാണ്‌ സമിതിയുടെ അടിയന്തര യോഗം കളക്ടർ‍ വിളിച്ചു ചേർ‍ത്തത്‌. കാക്കനാട്‌ പാട്ടുപുരയ്‌ക്കൽ‍ ക്ഷേത്രത്തിൽ‍ എഴുന്നള്ളിച്ച ആനയെ നേരിൽ‍ പരിശോധിക്കാതെയാണ്‌ വെറ്ററിനറി സർ‍ജനായ ഡോ. എബ്രഹാം തരകൻ‍ സർ‍ട്ടിഫിക്കറ്റ്‌ നൽ‍കിയതെന്ന്‌ സമിതിയ്‌ക്ക് ബോധ്യപ്പെട്ടു. സർ‍ക്കാർ‍ വെറ്ററിനറി സർ‍ജനല്ലാത്ത എബ്രഹാം തരകൻ‍ ഇത്തരത്തിൽ‍ ചട്ടവിരുദ്ധമായി വ്യാജസർ‍ട്ടിഫിക്കറ്റ്‌ നൽ‍കിയതിനെ കുറിച്ച്‌ അന്വേഷിക്കാൻ‍ സാമൂഹ്യ വനവൽ‍ക്കരണ വിഭാഗം അസിസ്റ്റന്റ്‌ കൺ‍സർ‍വേറ്ററെ ചുമതലപ്പെടുത്തി. ജില്ലയിൽ‍ ഈ ഉത്സവ സീസണിൽ‍ ആനകൾ‍ക്ക്‌ ഫിറ്റ്‌നസ്‌ സർ‍ട്ടിഫിക്കറ്റ്‌ നൽ‍കാന്‍ കോടനാട്ടുള്ള വനം വകുപ്പിന്റെ അസിസ്റ്റന്റ്‌ ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ‍മാർ‍ക്ക്‌ മാത്രമാണ്‌ അധികാരമെന്നും കളക്ടർ‍ വ്യക്തമാക്കി. 

ഈ സീസണിന് ശേഷം ആനകൾ‍ക്ക്‌ ഫിറ്റ്‌നസ്‌ സർ‍ട്ടിഫിക്കറ്റ്‌ നൽ‍കുന്നതിനായി അഞ്ച്‌ സർ‍ക്കാർ‍ വെറ്ററിനറി ഡോക്ടർ‍മാർ‍ അടങ്ങിയ പാനലിന്‌ രൂപം നൽ‍കും. 15 ദിവസമാണ്‌ ഫിറ്റ്‌നസ്‌ സർ‍ട്ടിഫിക്കറ്റിന്റെ സാധുത. കനത്ത ചൂട്‌ കണക്കിലെടുത്ത്‌ രാവിലെ ആറിനും വൈകിട്ട്‌ ആറിനുമിടയിൽ‍ ആനകളെ നടത്തിയോ വാഹനത്തിലോ കൊണ്ടുപോകുന്നത്‌ അനുവദിക്കില്ലെന്നും യോഗം തീരുമാനിച്ചു.  തീരുമാനം നടപ്പിൽ‍ വരുത്താൻ‍ പോലീസ്‌, വനം വകുപ്പുകൾ‍ രംഗ ത്തുണ്ടാകും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed