പൊ­തു­മാ­പ്പ് തേ­ടു­ന്ന ഇന്ത്യക്കാ­ർ­ക്കി­ടയിൽ ജനന സർ­ട്ടി­ഫി­ക്കറ്റ് ഇല്ലാ­ത്ത കു­ട്ടി­കളും


കുവൈത്ത് സിറ്റി : പൊതുമാപ്പ് തേടുന്ന ഇന്ത്യക്കാർക്കിടയിൽ ജനന സർട്ടിഫിക്കറ്റ് ഇല്ലാത്ത കുട്ടികളും. അത്തരത്തിൽ ഒട്ടേറെ കുട്ടികളുണ്ടെങ്കിലും ഇരുപതോളം രക്ഷിതാക്കൾ യാത്രാ രേഖകൾക്കായി സമീപിച്ചതായി എംബസി വൃത്തങ്ങൾ അറിയിച്ചു. എംബസിയെ സമീപിച്ചവരിൽ അഞ്ചും ആറും വയസ്സുള്ള കുട്ടികൾ വരെയുണ്ട്. ഗാർഹികതൊഴിൽ വീസയിലുള്ളവരുടെ കുട്ടികളാണ് അധികവും.

നിയമപരമായി വിവാഹിതരാകാത്തവർക്ക് കുവൈത്തിൽ ജനന സർട്ടിഫിക്കറ്റ് ലഭിക്കുക പ്രയാസമാണ്. ചില പ്രസവം ആശുപത്രിയിലാണെങ്കിലും നിയമപരമായി വിവാഹിതരല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ് ലഭിക്കില്ല. നിയമത്തിന്റെ നൂലാമാലകൾ ഭയന്ന് മറ്റു ചിലരാകട്ടെ ആശുപത്രിയിൽ എത്താതെ താമസസ്ഥലങ്ങളിൽ തന്നെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന സാഹചര്യവുമുണ്ട്. എംബസിയെ സമീപിച്ചവരിൽ രണ്ടു വിഭാഗങ്ങളിലും പെട്ടവരുണ്ട്. ആശുപത്രിയിൽ ജനിക്കുകയും എന്നാൽ ജനന സർട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുകയും ചെയ്‌ത കുട്ടികളുടെ കാര്യത്തിൽ ആവശ്യമായ നടപടികൾ എംബസി സ്വീകരിച്ചുവരുന്നുണ്ട്. 

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്പോൾ ലഭിച്ച പിങ്ക് സ്ലിപ് കുവൈത്ത് വിദേശ മന്ത്രാലയത്തിൽ നിന്ന് അറ്റസ്റ്റ് ചെയ്തത് എംബസിയിൽ ഹാജരാക്കണം. ഇന്ത്യക്കാരായ രണ്ടുപേരുടെ സത്യവാങ്മൂലവും ആവശ്യമാണ്. രണ്ടാമത്തെ വിഭാഗത്തിൽ‌പ്പെട്ടവരുടെ കാര്യത്തിൽ ഇന്ത്യാ ഗവണ്മെന്റുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുമെന്നും എംബസി അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed