ഹൃദയസ്പർശം മാർച്ച് 2ന്
മനാമ : പ്രവാസികൾക്കിടയിൽ ഒരു പേടിസ്വപ്നം പോലെ ദിനംപ്രതി വർദ്ധിച്ചു വരുന്ന ഹൃദയാഘാതം എന്ന വിപത്തിനെ ഒരു പരിധിവരെ തടയാനും പ്രതിരോധിക്കാനും മാർച്ച് 2ന് (വെള്ളിയാഴ്ച്ച) അദ്ലിയ കാൾട്ടൻ ഹോട്ടലിൽ വെച്ച് വൈകുന്നേരം 6:30 മുതൽ 8:30 വരെ ‘ഹൃദയസ്പർശം’ എന്ന പേരിൽ ബോധവൽക്കരണവും പരിശീലനങ്ങളും ഐ.വൈ.സി.സി ഫ്രണ്ട്സ് ഓഫ് ബഹ്റൈൻ, ലാൽ കെയേഴ്സ്, ഹോപ് ബഹ്റൈൻ എന്നീ സംഘടനകളുടെ കൂട്ടായ്മയിൽ ഡോ. ബാബു രാമചന്ദ്രൻ, ഡോ. സോണി ജേക്കബ് എന്നിവരുടെ നിയന്ത്രണത്തിൽ ബോധവൽക്കരണവും സെമിനാറും പരിശീലന ക്ലാസും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
ഏതൊരു മനുഷൃനെയും നിമിഷനേരം കൊണ്ട് ഇല്ലാതാക്കി കളയുന്ന ഹൃദയാഘാതം എന്ന വിപത്ത് ബഹ്റൈനിൽ മാത്രം രണ്ട് മാസം കൊണ്ട് തട്ടിയെടുത്തത് അന്പതോളം പ്രവാസ ജീവനുകളാണ്.
ബഹ്റൈനിലെ എല്ലാ മേഖലകളിലേയ്ക്കും വളരെ പ്രയോജനകരമാം വിധം നടത്താനുദ്ദേശിക്കുന്ന സെമിനാറുകൾക്കും, പരിശീലനങ്ങൾക്കും നല്ലവരായ മുഴുവൻ ആളുകളുടെയും പിന്തുണ വേണമെന്നും സംഘാടകർ അറിയിച്ചു.
വിശദ വിവരങ്ങൾക്ക് ബിജു മലയിൽ 36055273, ജ്യോതിഷ് പണിക്കർ 39091901 എന്നീ നന്പറുകളിൽ ബന്ധപ്പെടവുന്നതാണ്.

