ഇന്ത്യയിൽ നി­ന്നു­ള്ള റി­ക്രൂ­ട്ട്മെ­ന്റിന് സർ­ക്കാർ‍ രജി­സ്ട്രേ­ഷൻ നി­ർ­ബന്ധമാ­ക്കാൻ നീ­ക്കം


കുവൈത്ത് സിറ്റി : ഇന്ത്യയിൽ നിന്ന് റിക്രൂട്ട്മെന്റിന് കുവൈത്ത് പുതിയ സംവിധാനം പരിഗണിക്കുന്നു. കേന്ദ്ര സർക്കാരിനു കീഴിൽ ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്യുന്ന സംവിധാനമാണ് ആലോചിക്കുന്നത്. അത്തരത്തിൽ രജിസ്റ്റർ ചെയ്‌തവരെ മാത്രമാകും കുവൈത്തിൽ ജോലിക്കായി പരിഗണിക്കുക. ഈജിപ്‌തിൽ നിന്നുള്ള റിക്രൂട്ട്മെന്റ് നിലവിൽ ഈ രീതിയിലാണ്.  

ഈ വർഷം അവസാനത്തോടെ ഇന്ത്യയിലും ഇതു നടപ്പിലാക്കാൻ ആലോചിക്കുന്നതായി തൊഴിൽശേഷി അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ഖുലൂദ് അൽ ഷെഹാബ് അറിയിച്ചു. ആദ്യ ഘട്ട നടപടികൾ താമസിയാതെ ആരംഭിക്കും. വിദ്യാഭ്യാസ യോഗ്യതയുള്ളവർ മാത്രമാണ് എത്തുന്നതെന്ന് ഉറപ്പാക്കാൻ കഴിയുമെന്നതാണു പുതിയ സംവിധാനത്തിന്റെ മെച്ചം. 

ഇടനിലക്കാരെ ഒഴിവാക്കാനും വിസക്കച്ചവടം ഇല്ലാതാക്കാനും കഴിയും. പദ്ധതിയുടെ തുടർനടപടിക്രമങ്ങൾ കേന്ദ്ര സർക്കാരുമായി കുവൈത്ത് അധികൃതർ ഉടൻ ചർച്ച ചെയ്യും.

You might also like

Most Viewed