കേരളം ഇന്ത്യയ്ക്ക്‌ മാതൃക : ഫാ. പ്രൊഫ. മാത്യുസ്‌ വാഴക്കുന്നം


കുവൈറ്റ്‌ സിറ്റി : കേരളം ഇന്ത്യയ്ക്ക്‌ മാതൃകയാണെന്ന് ന്യൂനപക്ഷ വികസന ധനകാര്യ കമ്മീഷൻ ഡയറക്ടർ ഫാ:പ്രൊഫ: മാത്യൂസ് വാഴക്കുന്നം. കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ 39ാ‍ം വാർഷിക പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ സുരക്ഷ, മതസൗഹാർദ്ദം, മാനവിക സൂചിക എന്നിവയിൽ കേരളം മറ്റ്‌ സംസ്ഥാനങ്ങളേക്കാൾ വളരെ മുൻപിലാണു. ബിജെപി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ‌ നടപടികൾക്കെതിരെ കേരളവും, ഇടതുപക്ഷവും മാത്രമാണു ശബ്ദമുയർത്തുന്നത്‌. വിശ്വാസി സമൂഹത്തിനും, അടിസ്ഥാന ജനവിഭാഗത്തിനും, പിണറായി സർക്കാരിൽ പ്രതീക്ഷയുണ്ടെന്നും, കൂടുതൽ വിശ്വാസി സമൂഹം ഇടതുപക്ഷത്തോടൊപ്പം അണിചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ആർ.സുദർശനൻ നഗറിൽ (അബ്ബാസിയ നോറ്റിങ്‌ഹാം ബ്രിട്ടീഷ്‌ സ്കൂൾ) കല കുവൈറ്റ്‌ പ്രസിഡന്റ്‌ സുഗതകുമാറിന്റെ താൽകാലിക അധ്യക്ഷതയിൽ തുടങ്ങിയ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ടി.കെ.സൈജു സ്വാഗതം പറഞ്ഞു. കല കുവൈറ്റ്‌ ജോ:സെക്രട്ടറി പ്രസീത്‌ കരുണാകരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കഴിഞ്ഞ പ്രവർത്തന വർഷത്തെ, പ്രവർത്തന റിപ്പോർട്ടും, സാമ്പത്തിക റിപ്പോർട്ടും സമ്മേളനം അംഗീകരിക്കും. തുടർന്ന് 2018 വർഷത്തേക്കുള്ള ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുക്കും.

നാളെ (ശനിയാഴ്ച്ച) വൈകീട്ട്‌ 6 മണിക്ക്‌ അബ്ബാസിയ യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂളിൽ വെച്ച്‌ നടക്കുന്ന പൊതുസമ്മേളനത്തോടെയാണു സമ്മേളനം സമാപിക്കുക. ഫാ:പ്രൊഫ:മാത്യുസ്‌ വാഴക്കുന്നം മുഖ്യ പ്രഭാഷണം നടത്തും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed