പാസ്പോർട്ട് പരിഷ്കരണ നിർദ്ദേശങ്ങൾക്കതിരെ ഒ എൻ സി പി കുവൈറ്റിന്റെ പ്രതിഷേധം
കുവൈറ്റ് സിറ്റി : ഒ എൻ സി പി കുവൈറ്റ് (ഇന്ത്യയിലെ ദേശീയ പാർട്ടിയായ എൻസിപിയുടെ കുവൈറ്റിലെ സംഘടന) ഇന്ത്യാ ഗവൺമെന്റ് നിർദ്ദേശിച്ച പുതിയ പാസ്സ്പോർട്ട് പരിഷ്കരണ നിർദ്ദേശങ്ങൾക്കതിരെ ഒ എൻ സി പി കുവൈറ്റ് ദേശീയ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നിലവിലെ സാഹചര്യത്തിൽ നിന്ന് വിത്യസ്തമായി, പുതിയ ശുപാർശകൾ നടപ്പിലാക്കിയാൽ ,പാസ്സ്പോർട്ടിലെ മേൽവിലാസ പേജുപയോഗിച്ചു ബന്ധുത്വം തെളിയിച്ച് വിസ എടുക്കുന്നതിലെ പ്രയാസങ്ങളും.
വിവിധ നിറത്തിലുള്ള പാസ് പോർട്ട് നടപ്പിലാകുമ്പോൾ സമൂഹത്തിലും, തൊഴിലിടങ്ങളിലും, അധികാരികളിൽ നിന്നും ഉണ്ടാകാനിടയുള്ള വിവേചനങ്ങളക്കുറിച്ചുള്ള വിശദമായ കത്ത് ഒ എൻ സി പി ദേശീയ കമ്മിറ്റി പ്രസിഡ ണ്ടും കേരള സർക്കാരിന്റെ ലോക കേരള സഭാംഗവുമായ ശ്രീ ബാബു ഫ്രാൻസീസ്, കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജിന് അയച്ച് കൊടുത്തിട്ടുണ്ട്. സർക്കാരിന്റെ തുടർ നടപടികൾക്കായി പ്രവാസി സമൂഹം കാത്തിരിക്കുന്നു.

