കഴി­ഞ്ഞ ഒരാ­ഴ്ചക്കി­ടെ­ 20 കാ­റു­കൾ കത്തി­ച്ച സംഭവത്തിൽ ഡോ­ക്ടർ‍ അറസ്റ്റി­ൽ


ബെംഗളൂരു : കലബുറഗിയിലും ബെലഗാവിയിലും കാറുകൾ തുടർ‍ച്ചയായി കത്തിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ‍. ബെലഗാവി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പാത്തോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫ. അമീത് ഗെയ്ക്ക്വാദാണ് (37) അറസ്റ്റിലായത്. ഇയാൾക്ക് മാനസികപ്രശ്‌നമുള്ളതായി പോലീസ് പറഞ്ഞു. കലബുറഗിയിലെ സദാശിവനഗർ സ്വദേശിയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 20 കാറുകളാണ് അഗ്നിക്കിരയായത്. രാത്രിയിൽ റോഡരികിലും വീട്ടിലും നിർത്തിയിടുന്ന കാറുകൾക്ക് തീവെക്കുകയാണ് പതിവ്. തുടർച്ചയായി വാഹനങ്ങൾ‍ കത്തിക്കുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. 

 സംഭവത്തെത്തുടർ‍ന്ന് രാത്രികാലങ്ങളിൽ പോലീസ് പരിശോധന കർശനമാക്കിയിരുന്നു. കഴിഞ്ഞദിവസം ബെലഗാവിയിൽ അർധരാത്രി കാറിന് തീവെയ്ക്കാൻ ശ്രമിക്കുന്പോഴാണ് ഡോക്ടർ‍ പോലീസിന്റെ പിടിയിലാകുന്നത്. കലബുറഗിയിൽ തീവെച്ച് നശിപ്പിച്ച ഒന്പത് കാറുകളിൽ‍ ഏഴെണ്ണവും ഡോക്ടർ‍മാരുടെതായിരുന്നു. നന്പർ‍ ബോർഡ് വെക്കാത്ത കാറിൽ‍ ഹെൽ‍മെറ്റ് ധരിച്ചാണ് അമീത് ഗെയ്ക്ക്വാദ് വാഹനം കത്തിക്കാനെത്തിയിരുന്നത്. കാർ‍ കത്തിക്കാനുള്ള കാരണത്തെക്കുറിച്ച് പോലീസ് ചോദിച്ചെങ്കിലും ഒന്നും വെളിപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed