ഗതാ­ഗത നി­യമ ലംഘനങ്ങൾ കണ്ടെ­ത്താൻ സ്ഥാ­പി­ച്ച ക്യാ­മറകൾ ഫലപ്രദമെ­ന്ന് ആഭ്യന്തര മന്ത്രാ­ലയം


കുവൈത്ത് സിറ്റി : ഗതാഗത നിയമലംഘനം കണ്ടെത്താൻ സ്ഥാപിച്ച നൂതന ക്യാമറകൾ ഫലപ്രദമെന്ന് ആഭ്യന്തരമന്ത്രാലയം. ഒരാഴ്ചയ്ക്കിടെ ഈ ക്യാമറകളിൽ 1500 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി മന്ത്രാലയത്തിലെ ഗതാഗതവിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഫഹദ് സാലെം അൽ ഷാവി അറിയിച്ചു. 

റോഡ് സുരക്ഷയുടെ ഭാഗമായാണ് നൂതന ക്യാമറകൾ സ്ഥാപിച്ചത്. നേരത്തേയുള്ളവയെക്കാൾ കൂടുതൽ കാര്യക്ഷമവും സൂക്ഷ്മാംശങ്ങൾ വരെ ഒപ്പിയെടുക്കുന്നവയുമാണ് പുതിയ ക്യാമറകൾ. 

പുതിയ ക്യാ‌മറകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്കിടയിൽ വ്യാപക പ്രചാരണം നടത്തിയിരുന്നു. എന്നിട്ടും ഒരാഴ്ചയ്ക്കിടെ ഇത്രയും നിയമലംഘനങ്ങൾ രേഖപ്പെടുത്തി എന്നത് മന്ത്രാലയത്തിലെ ഗതാഗതവിഭാഗം അധികൃതർ ഗൗരവത്തിലാണ് കാണുന്നത്. 

അതേസമയം, ഗതാഗത നിയമലംഘകർക്കെ തിരായ പരിശോധനയിൽ അശ്രദ്ധമായി ഓടിച്ച ഒട്ടേറെ വാഹനങ്ങളും അധികൃതർ പിടികൂടിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed