ദർ ഇയ്യ നഗര വി­കസനത്തിന് അതോ­റി­റ്റി­ രൂ­പീ­കരി­ച്ച് സൽ­മാൻ രാ­ജാവ് ഉത്തരവി­റക്കി­


റിയാദ് : ദർ ഇയ്യ നഗര വികസനത്തിന് അതോറിറ്റി രൂപീകരിച്ചു. സൽമാൻ രാജാവാണ് അതോറിറ്റി രൂപീകരിച്ച് ഉത്തരവിറക്കിയത്.  കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്  സൽമാനെ അതോറിറ്റി ചെയർ മാനായും രാജാവ് നിയമിച്ചു.

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന്റെ വടക്ക് പടിഞ്ഞാറൻ  അതിർത്തിയിൽ  സ്ഥിതി ചെയ്യുന്ന നഗരമാണ് ദർ ഇയ്യ. സൗദിയുടെ പുരാതന ഭരണ സിരാകേന്ദ്രവും രാജകുടുംബത്തിന്റെ യഥാർത്ഥ തറവാടും ദർ ഇയ്യയിലാണ്. ചരിത്ര ശേഷിപ്പുകളും പൈതൃക സ്വത്തുമായ ദർ ഇയ്യ, കാത്തു സൂക്ഷിക്കുന്നതിനാണ് വികസന അതോറിറ്റി രൂപീകരിച്ചത്.

വിനോദസഞ്ചാര കേന്ദ്രമായ അൽ  ഉലയുടെ വികസനത്തിന് കിരീടാവകാശിയുടെ അധ്യക്ഷതയിൽ  റോയൽ  കമ്മീഷനും രൂപീകരിച്ചു. പ്രത്യേക റോയൽ  കമ്മീഷൻ സ്ഥാപിച്ചതിലൂടെ സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര, വിനോദ സഞ്ചാര കേന്ദ്രമായ അൽ ഉലയുടെ വികസനത്തിന് വേഗം കൂടും.

സൗദിയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനാണ് അൽ ഉലയുടെയുംദർ ഇയ്യയുടെയും വികസനത്തിന് പ്രത്യേക അതോറിറ്റിയും റോയൽ  കമ്മീഷനും സ്ഥാപിക്കുന്നത്.

ഒട്ടക വിനോദങ്ങൾക്ക് ക്യാമൽ  ക്ലബ്ബും ഫാൽ ക്കൻ  പക്ഷികളുമായി ബന്ധപ്പെട്ട വിനോദങ്ങൾക്ക് ഫാൽക്കൻ ക്ലബ്ബ് സ്ഥാപിക്കുന്നതിനും രാജാവ് ഉത്തരവിട്ടു. ക്ലബുകളുടെ നേതൃത്വത്തിൽ  ദേശീയ, അന്തർ ദേശീയ മത്സരങ്ങളും വിനോദ പരിപാടകളും സംഘടിപ്പിക്കുകയാണ് ലക്ഷ്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed