ഹി­സ്ബു­ല്ലയു­ടെ­ വി­ധ്വംസക പ്രവർ­ത്തനങ്ങൾ തടയാൻ ഇടപെ­ടണമെ­ന്ന് ലബനനോട് കു­വൈ­ത്ത്


കുവൈത്ത് സിറ്റി : ഹിസ്ബുല്ലയെ നിലയ്ക്ക് നിർത്താൻ നടപടി സ്വീകരിക്കണമെന്ന് ലബനീസ്  സർക്കാരിനോട് കുവൈത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ലബനൻ വിദേശകാര്യ മന്ത്രാലയത്തിനു കത്തു നൽകി. ലബനനിലെ കുവൈത്ത് സ്ഥാനപതി അബ്ദൽ അലി അൽ ഖനാ‌‌ഇയാണ് ഇക്കാര്യം അറിയിച്ചത്. ഭരണപങ്കാളിത്തമുള്ള ഹിസ്ബുല്ലയുടെ വിധ്വംസക പ്രവർത്തനങ്ങൾ തടയാൻ ലബനീസ്  സർക്കാർ ഇടപെടണമെന്നാണ് കുവൈത്തിന്റെ ആവശ്യം. ലബനനുമായുള്ള സൗഹൃദം നിലനിർത്തണമെന്നാണു കുവൈത്ത് ആഗ്രഹിക്കുന്നതെന്ന് കത്തിൽ വ്യക്തമാക്കിയിരുന്നു. 

അതേസമയം കുവൈത്തിലെ സംവിധാനം തകിടംമറിക്കാനുള്ള ശ്രമങ്ങളിൽ ഹിസ്ബുല്ല  പങ്കാളികളാകുന്നുണ്ട്. ലബനൻ സർക്കാരിൽ പങ്കാളിത്തമുള്ള വിഭാഗമാണു ഹിസ്ബുല്ല. കുവൈത്തിൽ അബ്ദലി ചാര സംഘവുമായി ഇവർക്കു ബന്ധമുണ്ടെന്നു തെളിഞ്ഞിരുന്നു. തീവ്രവാദികൾക്കു പണം നൽകുന്നതായും കണ്ടെത്തിയിരുന്നു. അതിനാൽ ഹിസ്ബുല്ലയെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം ലബനൻ സർക്കാർ നിറവേറ്റണം. 

അബ്ദലി ചാരസംഘവുമായി ബന്ധപ്പെട്ടവർ ഇറാനും ഹിസ്ബുല്ലയ്ക്കും വേണ്ടി ചാരവൃത്തി നടത്തിയെന്നാ‍‍ണു കണ്ടെത്തിയത്. കേസിൽ ശിക്ഷിക്കപ്പെട്ടവർ ഇറാനിലേക്കു കടന്നതിനെത്തുടർന്നു കുവൈത്തും ഇറാനും തമ്മിൽ നയതന്ത്രതലത്തിൽ പ്രശ്നം ഉടലെടുത്തിട്ടുണ്ട്. ഇറാൻ എംബസിയിലെ ഉദ്യോഗസ്ഥരുടെ എണ്ണം ചുരുക്കണമെന്നു കുവൈത്ത് നിർദ്ദേശിച്ചതിനു പിന്നാലെ ടെഹ്‌റാനിലെ കുവൈത്തിന്റെ നയതന്ത്രസ്ഥാനപതിയെ വിളിച്ചുവരുത്തി ഇറാൻ പ്രതിഷേധം അറിയിക്കുകയും ചെയ്‌തു. ഇറാനെതിരെയുള്ള നടപടിക്കു പിന്നാലെയാണു ലബനൻ സർക്കാരിനും കുവൈത്ത് കത്തു നൽകിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed