സ്വദേ­ശി­ തൊ­ഴി­ൽ ­സംവരണത്തി­ന്റെ­ മറവി­ലു­ള്ള തട്ടി­പ്പ് തടയാൻ നടപടി


കുവൈത്ത് സിറ്റി: സ്വദേശി തൊഴിൽ സംവരണത്തിന്റെ മറവിൽ സ്വകാര്യ സ്ഥാപനങ്ങളിൽ നടക്കുന്ന തട്ടിപ്പുകൾ തടയാൻ ആക്ടിംങ് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ഖാലിദ് അൽ ഹമദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന കുവൈത്ത് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതിന്റെ ഭാഗമായി സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് തൊഴിൽ സംവരണത്തിനുള്ള നിയമം ഭേദഗതി ചെയ്യാനുള്ള നിർദ്ദേശം സമർപ്പിക്കാൻ മന്ത്രിസഭാ യോഗം ഫത്‌വ− നിയമനിർമ്മാണ വകുപ്പിന് നിർദ്ദേശം നൽകി. സ്വകാര്യമേഖലയിലേക്ക് സ്വദേശികളെ ആകർഷിക്കുന്നതിന് തൊഴിലിടങ്ങളിലെ ശന്പളത്തിന് പുറമെ സർക്കാർ വക ആനുകൂല്യവും നൽകുന്നുണ്ട്. 

ഈ ആനുകൂല്യങ്ങൾ ലക്ഷ്യമിട്ട് സ്വദേശി ഉടമസ്ഥതയിലുള്ള ചില സ്ഥാപനങ്ങളിൽ നാമമാത്രമായി പലരെയും നിയമിക്കുകയും സർക്കാർ ആനുകൂല്യം കൈപ്പറ്റുകയും ചെയ്യുന്ന പ്രവണത അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതൊഴിവാക്കാനാണു നിയമഭേദഗതി ആലോചിക്കുന്നത്.

ജോലിയിൽ പ്രവേശിച്ചതായി പേരിന് രേഖയുണ്ടാക്കി ആനുകൂല്യങ്ങൾ പറ്റുന്നതു തടയാനും സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നതിന് സ്വദേശികൾക്ക് കൂടുതൽ പ്രചോദനം നൽകാനും കഴിയുന്ന ഭേദഗതികളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. സ്വകാര്യമേഖലയിൽ വിവിധ സ്ഥാപനങ്ങളിൽ വ്യത്യസ്‌ത തോതിൽ സ്വദേശികൾക്ക് തൊഴിൽ‌
സംവരണമുണ്ട്. മന്ത്രിസഭായോഗത്തിൽ ഖത്തർ പ്രശ്നവുമായി ബന്ധപ്പെട്ട് കുവൈത്ത് നേതൃത്വം നൽകുന്ന മധ്യസ്ഥശ്രമങ്ങൾ വിലയിരുത്തിയതായും മന്ത്രിസഭാകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് അൽ മുബാറക് അൽ സബാഹ് അറിയിച്ചു. 

യു‌‌‌‌.എസ് േസ്റ്ററ്റ് സെക്രട്ടറി റെസ്ക് ടില്ലെർസൺ, ബ്രിട്ടനിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മാർക് സെഡ്‌വിൽ, ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാങ് യെ ലേ ഡ്രിയാൻ എന്നിവർ കുവൈത്ത് നടത്തുന്ന മധ്യസ്ഥശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചകാര്യം യോഗം ചർച്ച ചെയ്‌തു.   

You might also like

  • Lulu Exchange
  • Straight Forward

Most Viewed