മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്വന്തം ചെലവിലെന്ന് വിവരാവകാശ രേഖ

മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്വന്തം ചെലവിലെന്ന് വിവരാവകാശ രേഖ. യാത്രയ്ക്കായി സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കിയിട്ടില്ലെന്നും സർക്കാർ ഉദ്യോഗസ്ഥരോ സുരക്ഷാ ഉദ്യോഗസ്ഥരോ ഒപ്പമുണ്ടായിരുന്നില്ലെന്നും വിവരാവകാശരേഖയിൽ വ്യക്തമാക്കുന്നു. മുഹമ്മദ് റിയാസ്, ഗണേഷ് കുമാർ എന്നിവരുടെ യാത്രയും സ്വന്തം ചെലവിലാണ്. സ്വകാര്യ സന്ദർശനമായതിനാൽ യാത്ര സ്വന്തം ചിലവിൽ ആയിരുന്നു എന്നും വിവരാവകാശ രേഖയിൽ പറയുന്നു.
12 ദിവസങ്ങളിലായി ദുബായി, സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര. ഒപ്പം ഭാര്യയും കൊച്ചുമകനുമുണ്ടായിരുന്നു. വിദേശയാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്പോൺസർഷിപ്പാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ വിവരാവകാശ രേഖ പുറത്തിറക്കിയത്.
േ്ിനേ്