ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഓടിരക്ഷപെട്ട ഭർത്താവ് പിടിയിൽ


ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഓടിരക്ഷപെട്ട ഭർത്താവ് പിടിയിൽ. കഞ്ഞിക്കുഴിയിലെ ബാറിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പള്ളിപ്പുറം പതിനാറാം വാർഡ് വൽയവെളിയിൽ അന്പിളി (42) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം 6.30ന് പള്ളിച്ചന്തയിൽ വച്ച് സ്‌കൂട്ടറിലെത്തിയ അന്പിളിയെ തടഞ്ഞു നിർത്തി രാജേഷ് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ചേർ‍ത്തല കെവിഎം ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നതായി പറയുന്നു. തുടർ‍ന്ന് ചേർ‍ത്തല പോലീസ് ഇടപെടുകയും അനുരഞ്ജന ചർ‍ച്ച നടത്തുകയും ചെയ്തിരുന്നു. തിരുനല്ലൂർ ബാങ്കിലെ കളക‌്ഷൻ ഏജന്‍റാണ് അമ്പിളി. രാജേഷ് ജലഗതാഗത വകുപ്പ് ജീവനക്കാരനാണ്. മക്കൾ: രാജലക്ഷ്മി, രാഹുൽ.

article-image

sdszdf

You might also like

Most Viewed