തൃശ്ശൂർ സംസ്കാര തൃശ്ശൂർ പൂരം എന്ന പേരിൽ സാംസ്കാരിക പരിപാടി സംഘടിപ്പിക്കുന്നു


ബഹ്റൈനിലെ തൃശ്ശൂർ സംസ്കാരയുടെ നേതൃത്വത്തിൽ തൃശ്ശൂർ പൂരം എന്ന പേരിൽ സാംസ്കാരിക പരിപാടി സംഘടിപ്പിക്കുന്നു. അധാരി പാർക്ക് ഗ്രൗണ്ടിൽ മെയ് 17ന് വൈകീട്ട് 3 മണി മുതൽക്കാണ് പരിപാടി നടക്കുന്നത്. പ്രശസ്ത വാദ്യകലാകാരൻ കാഞ്ഞിലശ്ശേരി പത്മനാഭനും സംഘവും നാട്ടിൽ നിന്ന് പരിപാടിയിൽ പങ്കെടുക്കാനായി എത്തുമെന്നും, ബഹറിൻ സോപാനം വാദ്യ കലാസംഘം ഗുരു,മേളകലാരത്‌നം സന്തോഷ്‌കൈലാസിന്റെ നേതൃത്വത്തിൽ 100ൽപ്പരം വാദ്യകലാകാരന്മാർ ഒന്നിക്കുന്ന സിംഫണി അരങ്ങേറുമെന്നും വാർത്തസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.

ഫൈബറിൽ നിർമ്മിക്കുന്ന പത്തോളം ആനകളെയാണ് പരിപാടിയിൽ അണിനിരത്തുന്നത്. കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ, കാവടിയാട്ടം, ചെറുപൂരങ്ങൾ,മഠത്തിൽവരവ് പഞ്ചവാദ്യം,ഇലഞ്ഞിത്തറ മേളം, ഇരുന്നൂറിൽ പരം വർണകുടകളുമായി തിരുവമ്പാടി,പാറമേക്കാവ് വിഭാഗക്കാരുടെ കുടമാറ്റം എന്നിവയും ഒരുക്കിയിട്ടുണ്ട്.ഡിജിറ്റൽ വെടിക്കെട്ടോടെയാണ് പരിപാടി അവസാനിക്കുന്നത്. വാർത്താ സമ്മേളനത്തിൽ സംസ്കാര ഫൗണ്ടർ കമ്മിറ്റി കൺവീനർ ഗോപകുമാർ, പ്രസിഡന്റ്-എം ആർ സുഗതൻ,സെക്രട്ടറി വൈശാഖ്, പൂരം ജനറൽ കൺവീനർ-ജോഷി ഗുരുവായൂർ എന്നിവർ പങ്കെടുത്തു.

article-image

sdfsz

You might also like

  • Lulu Exchange
  • Straight Forward

Most Viewed